പുന്നോല്‍ ഹരിദാസന്‍ വധം ; പ്രതിയെ അന്വേഷിച്ച്‌ മടങ്ങുന്ന പോലീസ്‌ ജീപ്പിന്‌ നേരെ ബോംബേറ്‌

For full experience, Download our mobile application:
Get it on Google Play

ന്യൂമാഹി : മത്സ്യ തൊഴിലാളിയായ സി പി എം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലിലെ കെ ഹരിദാസനെ വധിച്ച കേസിലെ പ്രതിയെ അന്വേഷിച്ച്‌ മടങ്ങുന്ന ന്യൂമാഹി പൊലീസ്‌ ജീപ്പിന്‌ നേരെ ബോംബേറ്‌.മാഹി പള്ളൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ ചാലക്കര മൈദ കമ്പനിയ്ക്ക് സമീപം ബുധനാഴ്‌ച അര്‍ധരാത്രി 11.30നാണ്‌ സംഭവം. കേസില്‍ പിടികിട്ടാനുള്ള ചാലക്കര വരപ്രത്ത്‌ കാവിനടുത്ത മീത്തലെ കേളോത്ത്‌ വീട്ടില്‍ ദീപക്‌ എന്ന ഡ്രാഗണ്‍ ദീപുവിന്റെ (30) വീട്ടില്‍ പരിശോധന നടത്തി മടങ്ങുകയായിരുന്നു പോലീസ്‌.

മൈദ കമ്പനിക്ക്‌ സമീപമെത്തിയപ്പോള്‍ ജീപ്പിന്‌ പിറകിലാണ്‌ ബോംബെറിഞ്ഞത്‌. ന്യൂമാഹി എസ്‌ഐ ടി എം വിപിനും സംഘവുമാണ്‌ ജീപ്പിലുണ്ടായത്‌. ആര്‍ക്കും പരിക്കില്ല. സ്‌ഫോടനത്തിന്‌ ശേഷം സ്ഥലത്ത്‌ പോലീസ്‌ പരിശോധന നടത്തി. കേസിലെ മൂന്നാംപ്രതിയാണ്‌ ദീപക്‌. തൃശൂര്‍ ജില്ലയില്‍ നിന്ന്‌ 98 ലക്ഷം രൂപ തട്ടിപ്പറിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായി നേരത്തെ പൊലീസ്‌ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ്‌ കൊലപാതകത്തിലും പങ്കെടുത്തത്‌. നാലാംപ്രതി ന്യൂമാഹി ഈയ്യത്തുങ്കാട്‌ പുത്തന്‍പുരയില്‍ ‘പുണര്‍ത’ത്തില്‍ നിഖില്‍ എന്‍ നമ്പ്യാറും (27) ഒളിവിലാണ്‌.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...