പ്രകോപനപരമായ പരാമർശം ; നൂപുർ ശർമക്ക് പിന്നാലെ ഒവൈസിക്കെതിരെയും കേസെടുത്ത് ദില്ലി പോലീസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : പ്രകോപനപരമായി പ്രസം​ഗിച്ചെന്നാരോപിച്ച് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിക്കെതിരെയും കേസെടുത്തു. പ്രകോപനപരമായ പരാമർശങ്ങളുടെ പേരിൽ ദില്ലി പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ സ്വാമി യതി നരസിംഹാനന്ദിന്റെ പേരും ഉൾപ്പെട്ടു. സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചകനെക്കുറിച്ചുള്ള പരാമർശം വിവാദമായതിന് പിന്നാലെയാണ് കൂടുതൽ പേർക്കെതിരെ കേസെടുത്ത് ദില്ലി പോലീസ് രംഗത്തെത്തിയത്. എഎൻഐയടക്കമുള്ള വാർത്താ ഏജൻസികൾ വാർത്ത റിപ്പോർട്ട് ചെയ്തു.

നൂപുർ ശർമ, ബിജെപി പുറത്താക്കിയ നവീൻ ജിൻഡാൽ, മാധ്യമപ്രവർത്തകൻ സാവ നഖ്‌വി എന്നിവെരുൾപ്പെടെ നിരവധി പേർക്കെതിരെ കേസെടുത്തിരുന്നു. രണ്ട് എഫ്ഐആറിലാണ് ഇത്രയും പേർക്കെതിരെ കേസെടുത്തത്. ആദ്യ എഫ്‌ഐആറിൽ നൂപുർ ശർമ്മയും രണ്ടാമത്തേതിൽ നവീൻ ജിൻഡാൽ, ഷദാബ് ചൗഹാൻ, സബ് നഖ്‌വി, മൗലാന മുഫ്തി നദീം, അബ്ദുർ റഹ്മാൻ, ഗുൽസാർ അൻസാരി, അനിൽകുമാർ മീണ എന്നിവെരും ഉൾപ്പെട്ടു. നൂപുർ ശർമ്മയ്‌ക്കെതിരെ സെക്ഷൻ 153, 295, 505 എന്നിവ പ്രകാരം പോലീസ് കേസെടുത്തു.

ദില്ലി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) യൂണിറ്റാണ് രണ്ട് കേസുകളും അന്വേഷിക്കുന്നത്. നൂപുർ ശർമ്മയുടെ പരാമർശങ്ങൾക്ക് ശേഷം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വിവാദ പരാമർശങ്ങളുടെ വിശദാംശങ്ങൾ തേടി ട്വിറ്റർ, ഫേസ്ബുക്ക്, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവെക്ക് പോലീസ് കത്തുനൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...