ബോൻചോ പാരീസ് എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിൽ ഒരുക്കിയ ഒളിമ്പിക്സ് വരവേൽപ്പ് ആവേശമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: ബോൻചോ പാരീസ് എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിൽ ഒരുക്കിയ ഒളിമ്പിക്സ് വരവേൽപ്പ് ആവേശമായി. ഒളിമ്പിക്സ് പതാകയിലെ വളയങ്ങളുടെ നിറങ്ങളിൽ ഒരുങ്ങിയെത്തിയ കുട്ടികൾ വിദ്യാലയ മുറ്റത്ത് പതാകയെ അനുസ്മരിപ്പിക്കും വിധം ഒളിമ്പിക്സ് വളയങ്ങൾ തീർത്തു. ഒളിമ്പിക്സ് ഭാഗ്യ മുദ്രയായ ഫ്രിജ്യൻ തൊപ്പി ധരിച്ചു കൊണ്ടാണ് കുട്ടികൾ വിളംബര റാലിയിൽ പങ്കെടുത്തത്. ഫ്രിജ്യൻ തൊപ്പിയായി എത്തിയ പാർവണ വിനോദ്, എയ്ഞ്ചൽ അനീഷ് എന്നിവരായിരുന്നു മുഖ്യ ആകർഷണം. ഒളിമ്പിക്സ് വളയങ്ങളും ഒളിമ്പിക്സ് മുദ്രാവാക്യം, പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകൾ, ഇഷ്ട കായിക താരങ്ങളുടെ ചിത്രങ്ങൾ, ഇന്ത്യൻ കായിക താരങ്ങൾക്ക് വിജയാശംസകൾ നേർന്നു കൊണ്ടുള്ള ആശംസാ കാർഡുകൾ, പ്ലക്കാർഡുകൾ എന്നിവ കുട്ടികൾ കൈകളിലേന്തിയിരുന്നു.

ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ആശംസകൾ നേർന്നു കൊണ്ട് കുട്ടികൾ ആശംസാ ഗാനം ആലപിക്കുകയും ഇന്ത്യൻ കായിക താരങ്ങളുടെ ചിത്രങ്ങൾ പതിച്ച ആശംസാ കാർഡുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. പാരീസ് ഒളിമ്പിക്സിന് ആശംസകൾ അറിയിച്ചു കൊണ്ടുള്ള കുട്ടികൾ തന്നെ തയ്യാറാക്കിയ ബാഡ്ജുകളും ധരിച്ചിരുന്നു. ബോൻചോ പാരീസിനോട് അനുബന്ധിച്ച് കുട്ടികൾക്കായി പ്രവചന മത്സരവും വിദ്യാലയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ നേടുന്ന മെഡലുകളാണ് കുട്ടികൾ പ്രവചിക്കേണ്ടത്. വെച്ചൂച്ചിറ പോലീസ് സബ് ഇൻസ്‌പെക്ടർ വി കെ സുഭാഷ് ഒളിമ്പിക്സ് ദീപശിഖ കൊളുത്തി ബോൻചോ പാരീസ് ഒളിമ്പിക്സ് വരവേൽപ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ ബോൻചോ പാരീസ് വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡന്റ്‌ ഷൈനു ചാക്കോ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കിടയിൽ ഒളിംപിക്സിനെ പറ്റി അവബോധം സൃഷ്ടിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ബോൻചോ പാരീസിനോട്‌ അനുബന്ധിച്ച് വിദ്യാലയത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഒളിമ്പിക്സ് കയ്യെഴുത്തു മാസിക രചനാ മത്സരം, പതാക, ഭാഗ്യ മുദ്ര തയ്യാറാക്കൽ, പ്രശ്നോത്തരി, പ്രവചന മത്സരം എന്നിവ നടക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഞ്ചിൻ തകരാറിലായ ഉപ്പ് ലോറി നീരേറ്റുപുറം പാലത്തിൽ കുടുങ്ങി

0
എടത്വ: തൂത്തുക്കുടിയിൽ നിന്ന് ഉപ്പ് കയറ്റിവന്ന ചരക്ക് ലോറി എഞ്ചിൻ...

മത്സ്യബന്ധത്തിനുപോയി തിരികെവരുന്നതിനിടെ കടലിൽ വെച്ച് നെഞ്ചുവേദന ; മത്സ്യത്തൊഴിലാളി മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ കടലിൽ മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ വാടയ്ക്കൽ തൈയിൽ...

കോന്നിയില്‍ തെരുവ് നായയുടെ ആക്രമണം : നിരവധി പേര്‍ക്ക് പരിക്ക്

0
കോന്നി : കോന്നിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക്. ഇവരില്‍...

തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടി ; മാവേലി സ്റ്റോറിൽ അരിയുടെ ശേഖരം തീർന്നു

0
എടത്വ: പ്രളയദുരിതം രൂക്ഷമായ തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി മാവേലി...