ക്രമപ്രകാരം കുറി വെച്ചില്ലെന്നാരോപിച്ച് 30000 രൂപയുടെ ബോണസ് ആനുകൂല്യം നിഷേധിച്ചു ; കുറിക്കമ്പനി ബോണസ് തുകയും നഷ്ടവും ചിലവും നല്കാൻ വിധി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ക്രമപ്രകാരം കുറി വെച്ചില്ലെന്നാരോപിച്ച് 30000 രൂപയുടെ ബോണസ് ആനുകൂല്യം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശി പാറേപറമ്പിൽ വീട്ടിൽ ബാബു.പി.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒളരിക്കരയിലുള്ള ഒളരി ലിറ്റിൽ ഫ്ലവർ കുറീസ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്. എതിർകക്ഷി സ്ഥാപനം നടത്തിയ കുറിയിൽ ഹർജിക്കാരൻ ചേർന്ന് കൃത്യമായി കുറി വെച്ച് തീർത്തിരുന്നു. കുറി കൃത്യമായി വെക്കുന്നവർക്ക് 30000 രൂപ ബോണസ് തുക വാഗ്ദാനം ചെയ്തിരുന്നു. കുറി കഴിഞ്ഞപ്പോൾ ക്രമപ്രകാരം അടക്കാതെ വീഴ്ച വരുത്തി എന്ന് കാണിച്ച് ഹർജിക്കാരന് എതിർകക്ഷി സ്ഥാപനം നോട്ടീസ് നൽകുകയായിരുന്നു.

ബോണസ് നൽകാതിരിക്കുവാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണിതെന്ന് മനസ്സിലാക്കിയ ഹർജിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിക്കാരന് ബോണസ് ആനുകൂല്യം നിഷേധിച്ചത് തെറ്റായ നടപടിയാണെന്ന് കോടതി വിലയിരുത്തി. ഹർജിക്കാരന് സാമ്പത്തിക നഷ്ടവും മാനസിക പ്രയാസവും സംഭവിച്ചെന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ബോണസ് തുക 30000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 2500 രൂപയും നൽകുവാൻ വിധിച്ചു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...