ചെങ്ങന്നൂര്‍ : മാധ്യമ പ്രവര്‍ത്തകനായ സാം കെ ചാക്കോ രചിച്ച ‘ഒരു മനുഷ്യ സ്നേഹിയുടെ സഞ്ചാരപഥങ്ങള്‍’ എന്ന പുസ്തകത്തിന്‍റെ പ്രകാശന കര്‍മ്മം മാര്‍ത്തോമ്മാ സഭയുടെ അടൂര്‍-മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പ നിര്‍വ്വഹിക്കും. ഒക്ടോബര്‍ നാല് തിങ്കളാഴ്ച രാവിലെ 9.30 ന് വെണ്‍മണി അമിതം കീരിക്കാട്ട് അങ്കണത്തില്‍ ചേരുന്ന ചടങ്ങില്‍ വെണ്‍മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനിമോള്‍ അദ്ധ്യക്ഷത വഹിക്കും.
വെൺമണി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രമേശ്.ജി മുഖ്യ പ്രഭാഷണം നടത്തും. വെണ്‍മണി സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളി വികാരി റവ. വി.ടി ജോസന്‍ , സഹവികാരി റവ.ജെറി ജോണ്‍, ടി.കെ മാത്യു, ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ റെനി, ഉണ്‍മ പബ്ളിക്കേഷന്‍റെ പ്രസാധകന്‍ ഉണ്‍മ മോഹന്‍, ടി.കെ സൈമണ്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങ് നടക്കുക.