വന്ദേഭാരത് ബുക്കിങ് തുടങ്ങി ; തിരുവനന്തപുരം-കാസര്‍കോട് ചെയർ കാറിന് 1590 രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വന്ദേഭാരത് ട്രയിൻ ടിക്കറ്റിനുള്ള ബുക്കിങ് തുടങ്ങി. മൊബൈൽ ആപ്പ്, കൗണ്ടറുകൾ എന്നിവ വഴി ബുക്കിങ് നടത്താം. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് ചെയർകാറിന് 1590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ്. തിരുവനന്തപുരത്ത് കൊല്ലത്തേക്ക് 435 രൂപയും എക്സിക്യുട്ടീവ് കോച്ചിന് 820 രൂപയുമാണ്. ചെയര്‍ കാറില്‍ 914 സീറ്റുകളും എക്സിക്യുട്ടീവിൽ 86 സീറ്റുകളുമാണുള്ളത്. രാവിലെ 5.20ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നാണ് ട്രയിന്‍ പുറപ്പെടുന്നത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ വഴി ഉച്ചക്ക് 1.25ന് കാസര്‍കോടെത്തും. 2 മിനിട്ട് മാത്രമാണ് ഒരു സ്റ്റേഷനില്‍ നിര്‍ത്തിയിടുക. തിരുവനന്തപുരത്തു നിന്ന് കാസർകോടെത്താൻ 8 മണിക്കൂർ 5 മിനിട്ട് എടുക്കും.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ലഭിച്ചപ്പോള്‍ ചെങ്ങന്നൂരും തിരൂരും പട്ടികക്ക് പുറത്തായി. വ്യാഴാഴ്ച സർവീസില്ല. ഏപ്രില്‍ 25ന് രാവിലെ പത്തരയ്ക്കാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുക. ഫ്ലാഗ് ഓഫ് ചെയ്ത ശേഷം 11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. റെയിൽവേയുടെ 4 പദ്ധതികളുടെ ഉദ്ഘാടനം, ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം എന്നിവയും നിർവഹിക്കും. അതേസമയം വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം മാറ്റിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...