കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്റെ 8-ാം നമ്ബര്‍ ഷട്ടറിനോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന കൗണ്ടര്‍ വെയിറ്റ് പൊട്ടി വീണു. ഷട്ടര്‍ ഉയര്‍ത്താനും താഴ്‌ത്താനും കഴിയില്ല.
ഒരു വശത്ത് ഘടിപ്പിച്ചിരുന്ന ചങ്ങല പൊട്ടിയിതിനെത്തുടര്‍ന്ന് കൗണ്ടര്‍ വെയിറ്റ് ഒരു സൈഡില്‍ താഴേയ്ക്ക് കൂപ്പുകുത്തിയ നിലയിലാണ്. ഇന്ന് രാവിലെയാണ് ഇത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. അടിയന്തിര ഘട്ടത്തില്‍ ഡാം തുറക്കുന്ന അവസരത്തിലാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകമാകുമായിരുന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വരികയാണെന്നും പെരിയാര്‍വാലി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറയിച്ചു. മഴ ശക്തമായതോടെ ഡാമിന്റെ 15 ഷട്ടറുകളും ഏതാനും ദിവസം മുമ്ബ് പൂര്‍ണ്ണമായും ഉയര്‍ത്തിയിരുന്നു.