ചൈനയ്ക്ക് പിന്നെയും പ്രഹരം ; വിദ്യാഭ്യാസ മേഘലയിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം അനന്തമായി നീളുമ്പോള്‍ വ്യത്യസ്തമായ വഴികളിലൂടെ ചൈനയെ പ്രതിരോധിക്കുവാനുള്ള വഴികള്‍ തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ആദ്യ പടിയെന്നോണം നൂറുകണക്കിന് ചൈനീസ് ആപ്പുകളെ കേന്ദ്രം നിരോധിച്ചിരുന്നു. ടിക്‌ടോക്ക് അടക്കമുള്ള പ്രശസ്ത ഗെയിമുകള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനം മറ്റു രാഷ്ട്രങ്ങളും പിന്തുടര്‍ന്നതോടെ ചൈന പരുങ്ങലിലായിരുന്നു. രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു എന്ന കാരണത്താലാണ് നിരവധി രാജ്യങ്ങള്‍ ചൈനീസ് ആപ്പിനോട് വിടപറയുന്നത്.

ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനീസ് കമ്പനികള്‍ രാജ്യത്ത് നടത്തുന്ന നിക്ഷേപങ്ങളിലും ശ്രദ്ധവെയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ക്ക് അനുമതി തേടണം എന്നാണ് കേന്ദ്രം തീരുമാനിച്ചത്. ഇത് ചൈനയെ ഉദ്ദേശിച്ച്‌ മാത്രമായിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണം ഇന്ത്യയിലെ സര്‍വകലാശാലകളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ധാരണാപത്രം ഒപ്പുവെയ്ക്കുന്നതിനും ഇപ്പോള്‍ അനുമതി നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മുന്‍നിശ്ചയ പ്രകാരം ഇന്ത്യയിലെ ഏഴോളം സര്‍വകലാശാലകളില്‍ കണ്‍ഫ്യൂഷ്യസ് ക്ലാസ് ആരംഭിക്കുവാന്‍ ധനസഹായം നല്‍കുന്ന ചൈനീസ് ലാംഗ്വേജ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ നടത്തുന്ന നീക്കത്തിലും പരിശോധന നടത്തുവാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. അവലോകനം നടത്തിയതിന് ശേഷമേ ഇത്തരത്തിലുള്ള വിദ്യാഭ്യാസ പരിപാടികളുമായി മുന്നോട്ട് പോകാന്‍ ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക് അനുമതി ലഭിക്കുകയുള്ളു.

ചൈനീസ് ഭാഷയും സാംസ്‌കാരവും പ്രചരിപ്പിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള കണ്‍ഫ്യൂഷ്യസ് ക്ലാസ് പ്രോഗ്രാമുകള്‍ വിവിധ രാജ്യങ്ങളില്‍ നടപ്പിലാക്കി വരുന്നു. എന്നാല്‍ അമേരിക്ക, ഓസ്‌ട്രേലിയ പോലെയുള്ള രാജ്യങ്ങള്‍ സംശയദൃഷ്ടിയോടെയാണ് ഇതിനെ കാണുന്നത്. ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന ആഗോള വിദ്യാഭ്യാസ പദ്ധതികളുടെ വിദേശ പ്രചാരണ ദൗത്യമായിട്ടാണ് കോണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ യു എസ് മുദ്രകുത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...