രാജ്യത്തെ നടുക്കി ഭീകരാക്രമണം : 34 സൈനികര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കാബൂള്‍: രാജ്യത്തെ നടുക്കി ഭീകരാക്രമണം. വടക്കന്‍ അഫ്ഗാനിസ്ഥാനിലാണ് ഭീകരാക്രമണം ഉണ്ടായത്. താലിബാന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 34 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. തഹാര്‍ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ പ്രവിശ്യയിലെ പോലീസ് മേധാവിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം 42പേരാണ് മരിച്ചതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

താലിബാന് ഏറെ സ്വാധീനമുളള പ്രദേശത്താണ് ആക്രമണം നടന്നത്. റോഡുവക്കിലെ വീടുകളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈനികരുടെ വാഹനവ്യൂഹത്തിനുനേരെ നിറയൊഴിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ സൈനികര്‍ തിരിച്ചടിച്ചു. എന്നാല്‍ ഭീകരര്‍ കൊല്ലപ്പെട്ടോ എന്ന് വ്യക്തമല്ല. പ്രദേശത്തേക്ക് കൂടുതല്‍ സൈനികര്‍ എത്തിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

താലിബാനുമായി സമാധാന ചര്‍ച്ചകള്‍ തുടങ്ങിയശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. എന്നാല്‍ ആക്രമണത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ താലിബാന്‍ തയ്യാറായിട്ടില്ല. ഈ മാസം ആദ്യം, തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയില്‍ നടന്ന രക്തരൂക്ഷിതമായ സംഘര്‍ഷത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇവിടെനിന്ന് പലായനം ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...