അതിര്‍ത്തി അടച്ചതോടെ മികച്ച ചികിത്സക്കായി ആശുപത്രി സഹായം ലഭിച്ചില്ല ; ഗര്‍ഭിണിയായ യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം :  ലോക്ക് ഡൗണ്‍  മൂലം സംസ്ഥാന അതിര്‍ത്തി അടച്ചതോടെ മികച്ച ചികിത്സക്കായി ആശുപത്രി സഹായം ലഭിക്കാതെ ഗര്‍ഭിണിയായ യുവതി മരിച്ചു. ഉപ്പള കോളിയൂര്‍ മുന്നിപ്പാടി ആദം കുഞ്ഞിന്റെ ഭാര്യ അസ്‌മയാണ്(27) മരിച്ചത്. ഗര്‍ഭിണിയായ ഇവര്‍ മംഗളൂരുവിലെ ആശുപത്രിയിലാണ്  ചികിത്സ തേടിയിരുന്നത്. എന്നാല്‍ ഞായറാഴ്ച വൈകിട്ടോടെ പെട്ടെന്ന് വേദന അനുഭവപ്പെടുകയും ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

നില വഷളായതോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു. എന്നാല്‍ അതിർത്തി അടച്ചതിനാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍  എത്തിക്കാനും സാധിച്ചില്ല. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി മരിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. നഫീസ-ഹമീദ് ദമ്പതികളുടെ മകളാണ് അസ്മ. ഉപ്പള പത്തോടി റോഡിലുള്ള ഫ്ലാറ്റിലാണ് താമസം. ആറു വയസ്സുള്ള മകനുണ്ട്. ഭര്‍ത്താവ് സൗദിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...