കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരിയെ രക്ഷപ്പെടുത്തി ;പിന്നാലെ മരണത്തിന് കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

ജയ്പുര്‍: പത്തുദിവസം മുന്‍പ് രാജസ്ഥാനിലെ കോട്പുതലി ഗ്രാമത്തിലെ കുഴല്‍കിണറില്‍ വീണ മൂന്നുവയസുകാരി ചേതനയെ രക്ഷപ്പെടുത്തിയെങ്കിലും പിന്നാലെ മരിച്ചു. പുറത്തെടുത്ത കുട്ടിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച കുട്ടിയെ ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും അവിടെ പരിശോധനയ്ക്കായി പ്രത്യേക കിടക്ക സജ്ജീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടി ഉടന്‍ തന്നെ മരണത്തിന് കീഴടങ്ങിയതായി ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ചേതന്യ റാവത്ത് പറഞ്ഞു. കലക്ടറുടെ നിര്‍ദേശാനുസരണം കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഡിസംബര്‍ 23നാണ് കുട്ടി 150 അടി താഴ്ചയിലുള്ള കിണറില്‍ വീണത്. കുഴല്‍കിണറിന് സമാന്തരമായി കുഴിയെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം. ആദ്യം നിര്‍മിച്ച കുഴിയുടെ ദിശ മാറിപ്പോയത് രക്ഷാപ്രവര്‍ത്തനത്തെ വൈകിപ്പിക്കുകയും ഒടുവില്‍ മറ്റൊരു കുഴി കുഴിച്ച് കുട്ടിയെ പുറത്തെടുക്കുകയുമായിരുന്നു.കുഴിയിലേക്ക് ഓക്സിജനും ഭക്ഷണവും വെള്ളവും എത്തിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. എന്നാല്‍ അവസാന മണിക്കൂറുകളില്‍ കിണറ്റിലേക്ക് ഓക്സിജനോ ഭക്ഷണമോ വെള്ളമോ എത്തിക്കാനായിരുന്നില്ല. ഡിസംബര്‍ 27 വെള്ളിയാഴ്ച പെയ്ത മഴയും ഇടയ്ക്ക് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി.

ബദിയാലി ധനിയില്‍ പിതാവിന്റെ കൃഷിയിടത്തില്‍ കളിക്കുന്നതിനിടെയാണ് ചേതന കുഴല്‍ക്കിണറില്‍ വീണത്.രണ്ടാഴ്ചയ്ക്കിടെ രാജാസ്ഥാനില്‍ കുഴല്‍കിണറില്‍ കുട്ടികള്‍ വീഴുന്ന രണ്ടാമത്തെ സംഭവമാണിത്. ദൗസ ജില്ലയില്‍ അഞ്ചുവയസുകാരനെ 55 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ പുറത്തെടുത്തെങ്കിലും മരിച്ചു. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് മധ്യപ്രദേശിലെ ഗുണ ജില്ലയിലും 10 വയസുകാരന്‍ കുഴല്‍കിണറില്‍ വീണ് മരണമടഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...