നൃത്ത പരിപാടിയിൽ പങ്കെടുപ്പിക്കുന്ന ഒരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി നൃത്താധ്യാപികയുടെ വെളിപ്പെടുത്തൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടിയിൽ പങ്കെടുപ്പിക്കുന്ന ഒരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി നൃത്താധ്യാപികയുടെ വെളിപ്പെടുത്തൽ. മൃദംഗവിഷനുമായി ബന്ധപ്പെട്ട് തങ്ങളെ ആദ്യം വിളിച്ചവരാണ് കമ്മീഷൻ വാഗ്ദാനം ചെയ്തതെന്നും നൃത്താധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു. ഇങ്ങനെയൊരു പരിപാടി നടത്തുന്നുണ്ടെന്നും കുട്ടികളെ പങ്കെടുപ്പിക്കണമെന്നും പറ‍ഞ്ഞാണ് സംഘാടകര്‍ വിളിച്ചത്. 25 മുതൽ 50വരെ കുട്ടികളെ പങ്കെടുപ്പിച്ചാൽ ഓരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷനും അനുമോദനവും സര്‍ട്ടിഫിക്കറ്റും നൽകുമെന്നാണ് പറഞ്ഞത്. 100 കുട്ടികളെ പങ്കെടുപ്പിച്ചാൽ അനുമോദനത്തിനും സര്‍ട്ടിഫിക്കറ്റിനും പുറമെ സ്വര്‍ണ നാണയവും നൽകുമെന്ന് പറഞ്ഞിരുന്നുവെന്നും അധ്യാപിക പറഞ്ഞു. എന്നാൽ, പറഞ്ഞ തുക ഇതുവരെ നൽകിയിട്ടില്ലെന്നും അധ്യാപിക പറഞ്ഞു. 104 കുട്ടികളെയാണ് പരിപാടിയിൽ താൻ പങ്കെടുപ്പിച്ചതെന്നും കാസർകോട് നീലേശ്വരത്തു നിന്നുള്ള നൃത്തധ്യാപിക അധ്യാപിക പറഞ്ഞു. പരിപാടി നടന്ന് കഴിഞ്ഞിട്ടും പണം നൽകാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അധ്യാപിക പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം...

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ചയെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ച...