ബോറിസ് ജോണ്‍സണ്‍ ഡല്‍ഹിയിലേക്ക് ; മോദിയുമായി കൂടിക്കാഴ്ച നടത്തും

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടുത്തയാഴ്ച ഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സ്വതന്ത്ര വ്യാപാര കരാര്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശവും മോദി- ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം മയപ്പെടുത്താന്‍ യുകെ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എഫ്ടിഎ പുരോഗതിയും പ്രതിരോധ ഇടപാടുമായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രൈനിലെ സാഹചര്യം ലോകത്തിനാകെ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് നരേന്ദ്രമോദി ബൈഡനോട് പറഞ്ഞിരുന്നു. റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായി ഇന്ത്യ ചര്‍ച്ച നടത്തിയെന്നും ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി വ്യക്തമാക്കി. യുക്രൈനിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവനാണ് ഇന്ത്യ പരമപ്രാധാന്യം കല്‍പ്പിക്കുന്നതന്നും അവര്‍ക്ക് മനുഷ്യത്വപരമായ സഹായങ്ങള്‍ എത്തിക്കുന്നതില്‍ മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും മോദി പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...