ഇരുവശങ്ങളും കാടുമൂടി കിടക്കുന്നു ; വടശ്ശേരിക്കര പാലത്തിലൂടെ കാൽനടയായി യാത്ര ചെയ്യുന്ന ആളുകൾക്ക് ഭീഷണി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇരുവശങ്ങളും കാടുമൂടി കിടക്കുന്നതിനാൽ വടശ്ശേരിക്കര പാലത്തിലൂടെ കാൽനടയായി യാത്ര ചെയ്യുന്ന ആളുകൾക്ക് ഭീഷണി. കാടുകൾ റോഡിലേക്ക് വളർന്നു നിൽക്കുന്നതിനാൽ യാത്രക്കാർക്ക് പാലത്തിൻറെ ഓരം ചേർന്ന് നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതു മൂലം കാൽനട യാത്രക്കാർക്ക് അപകടങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. മണ്ണും കടും വളർന്നു നിൽക്കുന്നതിനാൽ മഴ സമയത്തു പലപ്പോഴും വശങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെടാറുണ്ട്. നന്നേ തിരക്കുള്ള റോഡിൽ പാലത്തിനു ഇരുവശങ്ങളിലും കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി നടന്നു പോകുന്നതിനു പ്രത്യേക സജ്ജീകരണങ്ങളൊന്നുമില്ല.

രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള പ്രധാന പാതകളിലൊന്നായ മണ്ണാറക്കുളഞ്ഞി പമ്പ ശബരിമല പാതയിൽ കല്ലാറിനു കുറുകെയാണ് വടശ്ശേരിക്കര പാലം സ്ഥിതി ചെയ്യുന്നത്. തീർത്ഥാടന കാലത്തു ഉൾപ്പടെ പതിനായിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. മണ്ണാറക്കുളഞ്ഞി- ചാലക്കയം ശബരിമല പാതയിൽ വടശേരിക്കരയിൽ കല്ലാറിന് കുറുകെയുള്ള വീതികുറഞ്ഞ പഴയ പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുന്നതിന് കിഫ്ബി മുഖാന്തരം 14.06 കോടി രൂപയാണ് അനുവദിച്ചിട്ടുണ്ട് . എന്നാൽ പാലത്തിന്റെ ഡിസൈനിൽ മാറ്റം വരുത്തേണ്ടിവന്നത് ഉൾപ്പടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി വൈകുന്നത്.

വീതി കുറഞ്ഞ പഴയ പാലത്തിലൂടെ കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്കേ കടന്നുപോകാനാകു. വാഹനങ്ങൾ കടന്നുപോകുന്നതോടെ കാൽനട യാത്ര ബുദ്ധിമുട്ടാകും. ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതോടെ ഗതാഗത തടസം രൂക്ഷമാകും. ഇതിന് പരിഹാരമായാണ് ഇരുവശത്തും നടപ്പാതയുള്ള വീതി കൂടിയ പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. ആറ് സ്വകാര്യ വ്യക്തികളുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി 30.92 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇതൊക്കെ ആണെങ്കിലും നടപടികളിലെ മെല്ലപ്പോക്ക് പദ്ധതി ഇല്ലാതാക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....