കുപ്പിവെള്ള വില്‍പ്പനയില്‍ തീവെട്ടിക്കൊള്ള : നാടുനീളെ ബോട്ടിലിംഗ് യൂണിറ്റുകള്‍ – വ്യാജനും നിലവാരം ഇല്ലാത്തതും വിപണിയില്‍ – വിവാഹ സല്‍ക്കാരങ്ങളിലും വ്യാജ കുപ്പിവെള്ളം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആവശ്യസാധന വിലനിയന്ത്രണ നിയമ പ്രകാരം സംസ്ഥാനത്ത് ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന്റെ വില സര്‍ക്കാര്‍ 13 രൂപയായി നിജപ്പെടുത്തിയിട്ടും മിക്ക കടകളിലും ഇപ്പോഴും ഈടാക്കുന്നത് 20 രൂപ. നിരവധി പേരുകളിലാണ് ഇപ്പോള്‍ കുപ്പിവെള്ളം വില്‍ക്കുന്നത്. പല കുപ്പികളിലും വിലപോലും രേഖപ്പെടുത്തിയിട്ടില്ല. ഒരു ലിറ്റര്‍ കുപ്പിവെള്ളം കേവലം 8 രൂപക്കായിരുന്നു റീട്ടെയില്‍ വ്യാപാരികള്‍ക്ക് ലഭിച്ചിരുന്നത്. ഇപ്പോള്‍ അത് 9 രൂപാ 16 പൈസയായി വര്‍ധിച്ചു. 20 രൂപക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം വില്‍ക്കുമ്പോള്‍ മുടക്കുമുതലിന്റെ ഇരട്ടിയിലധികം ലാഭമാണ്. ഇതിന് പലരും പറയുന്ന ഒരു ന്യായമുണ്ട്, കുപ്പിവെള്ളം തണുപ്പിച്ചാണ് നല്‍കുന്നതെന്നും ഇതിന് ഉയര്‍ന്ന നിരക്കിലുള്ള വൈദ്യുതി ഉപയോഗിക്കുന്നുവെന്നും. എന്നാല്‍ തണുപ്പിക്കാത്ത കുപ്പിവെള്ളവും ഇതേ വിലക്കാണ് മിക്ക വ്യാപാരികളും വില്‍ക്കുന്നത്.

കൊള്ളലാഭം മുന്നില്‍ കണ്ടുകൊണ്ട് പലരും കുടില്‍ വ്യവസായം പോലെ ഇപ്പോള്‍ കുപ്പിവെള്ളം നിര്‍മ്മിച്ച്‌ വിപണിയില്‍ വിറ്റഴിക്കുന്നുണ്ട്. കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത പേരുകളില്‍ വിറ്റഴിക്കുന്ന ഈ കുടിവെള്ളം നിലവാരം ഒട്ടുമില്ലാത്തതാണ്. വീടുകളില്‍പോലും ഇപ്പോള്‍ വെള്ളം കുപ്പിയില്‍ നിറച്ച് ലേബല്‍ ഒട്ടിച്ച് വിപണിയില്‍ എത്തിക്കുന്നുണ്ട്. ഇത് പരിശോധിക്കുവാന്‍ ആരും തയ്യാറാകുന്നില്ല. യാത്രക്കിടയില്‍ വാഹനം നിര്‍ത്തി ഓടിച്ചെന്ന് കുപ്പിവെള്ളം വാങ്ങുന്നവര്‍ അതിന്റെ നിലവാരമോ വിലയോ ഒന്നും നോക്കാറില്ല. അതുകൊണ്ടുതന്നെ വ്യാജ കുപ്പിവെള്ളമാണ് മിക്ക കടകളിലും കൂടുതല്‍ വിറ്റഴിക്കുന്നത്. ബ്രാണ്ടഡ് കമ്പനികളുടെ കുപ്പിവെള്ളം പലരും കടയില്‍ ഡിസ്പ്ലേ ചെയ്യുമെങ്കിലും വില്‍പ്പന നടത്തുന്നത് കൂടുതല്‍ ലാഭം കിട്ടുന്ന വ്യാജ കുപ്പിവെള്ളമാണ്. വേണ്ടത്ര ശുചിത്വമില്ലാതെ നിര്‍മ്മിക്കുന്ന ഈ വെള്ളം മാരകമായ പകര്‍ച്ചവ്യാധികള്‍ക്കുവരെ കാരണമാകും. ഇത്തരം കുപ്പിവെള്ളം ചെറുകിട വ്യാപാരികളില്‍നിന്നും പിടിച്ചെടുക്കുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണം.

വ്യാജ കുപ്പിവെള്ളം ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന മറ്റൊരു മേഖലയാണ് കേറ്ററിംഗ് വ്യവസായം. വിവാഹ സല്‍ക്കാരങ്ങളില്‍ മിക്ക കേറ്ററിംഗുകാരും കുടിക്കാന്‍ നല്കുന്നത് വ്യാജ കുപ്പിവെള്ളമാണ്. ആയിരക്കണക്കിന് ലിറ്റര്‍ കുപ്പിവെള്ളമാണ് ഒരു ദിവസം ഇവിടെ ചിലവാകുന്നത്. ചുരുക്കംചില കേറ്ററിംഗുകാര്‍ മാത്രമാണ് നിലവാരമുള്ള കമ്പനികളുടെ കുപ്പിവെള്ളം നല്‍കുന്നത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ലീഗല്‍ മെട്രോളജി അധികൃതരും ഈ വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ് എന്നിരിക്കെ ഇവരെല്ലാവരും മൌനം പാലിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ ജീവൻ വച്ച് കളിച്ചു ; ഫുക്കറ്റ്-ഡൽഹി വിമാനത്തിൻ്റെ പൈലറ്റിനെ സർവീസിൽ നിന്ന് നീക്കം...

0
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം 300...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...

റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി

0
കോട്ടയം: റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി....