ഉറക്കത്തിനിടെ കിടപ്പുമുറിയിലെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ ബാലന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഉറക്കത്തിനിടെ കിടപ്പുമുറിയിലെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ ബാലന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് നന്‍മണ്ടയിലാണ് വീണ്ടും നാടിനെ ആശങ്കയിലാക്കിയ സംഭവം നടന്നത്. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകന്‍ അല്‍ഷിദ്(12) ആണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന അല്‍ഷിദ് മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുന്നതിനിടെ കട്ടിലിനടിയില്‍ പാമ്പിന്റെ വാല്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പരിഭ്രാന്തനായ കുട്ടി ഉടന്‍ തന്നെ ഉമ്മയെ വിളിച്ചു. വീട്ടുകാര്‍ എത്തിയപ്പോള്‍ പാമ്പ് ഫണമുയര്‍ത്തി നില്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ വനം വകുപ്പ് അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നരിക്കുനി അഗ്നിരക്ഷാ നിലയത്തില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മണിയോടെ റെസ്‌ക്യൂ വളണ്ടിയര്‍ അബ്ദുള്‍ കരീം സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഭയമല്ല, പ്രതീക്ഷയാണ് നൽകേണ്ടത്; വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

0
കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് നടി മഞ്ജു...