ഉത്തർപ്രദേശിൽ പണം മോഷ്ടിച്ചെന്ന സംശയത്തിൽ ആണ്‍കുട്ടികളോട് കൊടും ക്രൂരത

For full experience, Download our mobile application:
Get it on Google Play

കാൺപൂർ: ഉത്തർപ്രദേശിൽ പണം മോഷ്ടിച്ചെന്ന സംശയത്തിൽ ആണ്‍കുട്ടികളോട് കൊടും ക്രൂരത. രണ്ട് ആൺകുട്ടികളെ കെട്ടിയിട്ട് മൂത്രം കുടുപ്പിക്കുകയും മലദ്വാരത്തിൽ മുളക് തേച്ച് ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗറിലാണ് പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾക്ക് നേരെ അതിക്രമം നടന്നത്.

സിദ്ധാർത്ഥനഗറിലെ പാത്ര ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊങ്കടി ചൗരാഹയ്ക്ക് സമീപമുള്ള അർഷൻ ചിക്കൻ സ്റ്റാളിലാണ് ക്രൂരത അരങ്ങേറിയത്. ആഗസ്റ്റ് 4 ന് ചിത്രീകരിച്ച ഈ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പത്തുംപതിനഞ്ചും വയസുള്ള കുട്ടികള്‍ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരു സംഘം ഇരുവരെയും കടയിൽ കെട്ടിയിടുകയായിരുന്നു.

നിങ്ങള്‍ പണം മോഷ്ടിച്ചെന്ന് ആക്രോശിച്ചായിരുന്നു കുട്ടികളോട് ക്രൂരത. കുപ്പിയിൽ മൂത്രമൊഴിച്ച് കുട്ടികളെ നിർബന്ധിച്ച് കുടിപ്പിച്ച സംഘം പച്ചമുളക് കഴിപ്പിക്കുകയും കുട്ടികളെ വിസ്ത്രരാക്കി മലദ്വാരത്തിൽ മുളക് തേക്കുകയും ചെയ്തു. തങ്ങള്‍ പണം മോഷ്ടിച്ചില്ലെന്ന് പറഞ്ഞ് കുട്ടികള്‍ കരഞ്ഞ് പറഞ്ഞിട്ടും പ്രതികള്‍ വെറുതെ വിട്ടില്ല. കൈകള്‍ പിന്നിൽ കെട്ടിയിട്ടായിരുന്നു അക്രമികള്‍ കുട്ടിയെ ഉപദ്രവിച്ചത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പാത്ര ബസാർ പോലീസ് കേസെടുത്ത് ആറ് പേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേണം നടത്തിവരികയാണെന്നും പ്രതികള്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...