കൊച്ചി : എറണാകുളം പുക്കാട്ടുപടിയില്‍ സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയ രണ്ടു കുട്ടികളെ കാണാതായി. പുക്കാട്ടുപടി മലയിടംതുരുത്ത് സ്വദേശികളായ മുഹമ്മദ് റിഹാന്‍ (14), മുഹമ്മദ് നസീഫ് (11) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ടു മുതല്‍ കാണാതായത്.
തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കുട്ടികള്‍ സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയതെന്ന് പോലീസ് പറയുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പത്തരയോടെ മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും സൈക്കിളില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. വീട്ടില്‍ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായതായി അറിവില്ലെന്നും ഇന്ന് രാവിലെ കുട്ടികളെ ഇടപ്പള്ളി-പാലാരിവട്ടം ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും തടിയിട്ടപറമ്പ് പോലീസ് പറഞ്ഞു.