ബിപിയുള്ളവരില്‍ തണുപ്പുകാലത്ത് സ്ട്രോക്ക് സാധ്യത കൂടും; കരുതൽ വേണം

For full experience, Download our mobile application:
Get it on Google Play

ബി.പി അഥവാ രക്തസമ്മര്‍ദ്ദം ഉയരുന്നത് നിസാരമല്ല. ഏറെ കരുതൽ ആവശ്യമുണ്ട് ഇതിന്. കാരണം അമിതമായി ബി.പിയു‌ടെ നിരക്ക് ഉയരുന്നത് പെട്ടന്നുള്ള ഹൃദയാഘാതം, പക്ഷാഘാതം (സ്ട്രോക്ക്) എന്നിവയ്ക്ക് കാരണമാകും. തണുപ്പുകാലം ബി.പി കൂടുതൽ ഉയരാൻ സാധ്യതയുള്ള ഒരു കാലം കൂടിയാണ്. ഇതിലൂട സ്ട്രോക്ക് വരാനുള്ള സാധ്യതയും കൂടും. അന്തരീക്ഷ താപനിലയില്‍ വ്യതിയാനം വരുന്നത് ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ പല രീതിയില്‍ ബാധിക്കും. ഇതില്‍ ബിപി തന്നെ ഏറ്റവും വലിയ വില്ലൻ. ഇതിനൊപ്പം സീസണല് ഡിപ്രഷൻ (തണുപ്പുകാലത്തുണ്ടാകുന്ന വിഷാദരോഗം), മൂഡ് സ്വിംഗ്സ്, മറ്റ് ശാരീരിക പ്രശ്നങ്ങള്‍ എല്ലാം സ്ട്രോക്ക് റിസ്ക് ഉയര്‍ത്തും. ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുന്നതിലൂടെ ഈ സ്ട്രോക്ക് സാധ്യതയെ ഇല്ലാതാക്കാൻ സാധിക്കും. പതിവായ വ്യായാമം ചെയ്യുക. ബി.പി ചെക്ക് ചെയ്യാൻ മടികാട്ടരുത്. തണുപ്പുകാലമാകുമ്പോള്‍  കലോറിയും ഫാറ്റും കൂടുതലുള്ള ഭക്ഷണങ്ങള്‍, വറുത്തത്, എണ്ണയില്‍ പൊരിച്ചത്, സോഡിയം കൂടുതലുള്ള പാക്കറ്റ് ഫുഡ്സ് എന്നിവ ഒഴിവാക്കുക.  പച്ചക്കറികളും പഴങ്ങളും കഴിക്കുക.

തണുപ്പുകാലത്ത് ദാഹം തോന്നുന്നത് കുറവായിരിക്കുമെന്നതിനാല്‍ പലരും വെള്ളം കുടിക്കുന്നതും കുറയാറുണ്ട്. ഇതും അപകടം തന്നെയാണ്.  വെള്ളം കുറയുമ്പോള്‍ അത് നിര്‍ജലീകരണം എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. നിര്‍ജലീകരണം രക്തം കട്ട പിടിക്കുന്ന സാഹചര്യം ഉണ്ടാക്കും. ഇത് സ്ട്രോക്ക് സാധ്യത കൂട്ടുന്നു. ഇക്കാര്യങ്ങള്‍ക്കൊപ്പം സ്ട്രെസ്, ഉത്കണ്ഠ (ആംഗ്സൈറ്റി), വിഷാദം (ഡിപ്രഷൻ) തുടങ്ങിയ മാനസികാരോഗ്യപ്രശ്നങ്ങളെ പറ്റിയും ശ്രദ്ധ വേണം. കാരണം ഇവയും ഹൃദയത്തെ പ്രതികൂലമായി ബാധിക്കുകയും സ്ട്രോക്ക് സാധ്യത വര്‍ധിക്കുകയും  ചെയ്യാം. ബി.പി യുള്ളവർ നിശ്ചിത ഇടവേളകളിൽ അത് ചെക്ക് ചെയ്യാൻ മടിക്കരുത്. ​ഗുളിയ കഴിക്കേണ്ടി വന്നാൽ കഴിക്കണം. കാരണം നാം നിസാരമായി കരുതി  തള്ളി കളയുന്ന ബി.പി ആളെരുവില്ലനാണ്. പല​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളും ഇത് ഉണ്ടാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി മുടങ്ങി ; പവർകട്ടിൽ വലഞ്ഞ് ജനം

0
തിരുവനന്തപുരം: രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നലെയും ജനത്തെ വലച്ചു. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിലും...

ടി. വീണ ദുബായിലേക്ക് ഹവാല പണമിടപാട് നടത്തി ; ദുബായിൽ ഷെൽ കമ്പനി തുടങ്ങാൻ...

0
തിരുവനന്തപുരം : മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ദുബായിലേക്ക്...

സമാനതകളില്ലാത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം ; ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി തയാറായ തലസ്ഥാന ന​ഗരമായ ഡൽഹി സമാനതകളില്ലാത്ത ജാ​ഗ്രതയിൽ....

നീലംപേരൂർ പൂരം പടയണി ഇന്ന് ; വല്യന്നവും അന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നള്ളത്ത് രാത്രിയിൽ

0
ചങ്ങനാശേരി : നീലംപേരൂർ പൂരം പടയണി ഇന്ന്. രാത്രി വല്യന്നവും അന്നങ്ങളും...