ബ്രഹ്മപുരം വിവാദം; സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബ്രഹ്മപുരം തീ പിടുത്തവും സോൺട ഇൻഫ്രാടെക് കമ്പനിക്ക് കരാർ ലഭിച്ചതിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. ഉടൻ ഹർജി നൽകാനാണ് നീക്കം. നിലവിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം സ്വീകര്യമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. സോൺട കമ്പനിക്ക് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ അടക്കം അന്വേഷണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. 2019 ൽ നെതർലൻഡ്സ് സന്ദർശനതിനിടെ സോൺട കമ്പനിയുമായി ചർച്ച നടത്തിയിരുന്നു എന്ന് മുഖ്യമന്ത്രി സമ്മതിക്കുന്ന പഴയ വാർത്ത സമ്മേളനത്തിന്റെ ഭാഗം ഇന്നലെ അവര്‍ പുറത്തു വിട്ടിരുന്നു. ചർച്ച നടത്തിയോ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തോട് നിയമ സഭയിലും പുറത്തും മുഖ്യമന്ത്രി മറുപടി നൽകിയിരുന്നില്ല.

അതേസമയം, ബ്രഹ്മപുരം തീ പിടുത്തത്തിൽ മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പ്രളയത്തിന് ശേഷം നെതർലൻഡ്സ് സന്ദർശിച്ച മുഖ്യമന്ത്രി സോൺടാ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നോ, വിവിധ കോർപ്പറേഷനുകളിലെ ബയോമൈനിംഗ് കരാർ എങ്ങിനെ സോൺടക്ക് കിട്ടി, സോൺട ഉപകരാർ നൽകിയത് സർക്കാർ അറിഞ്ഞോ, കരാറിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തിയോ തുടങ്ങിയ ചോദ്യങ്ങളാണ് വി ഡി സതീശൻ ഉന്നയിക്കുന്നത്. സിബിഐ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി ബ്രഹ്മപുരം വിവാദത്തിൽ നിന്നും ഒളിച്ചോടുകയാണെന്നും സതീശൻ ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുമിച്ചു നിന്ന് നന്മ പ്രവർത്തിക്കുക സഭയുടെ ഉത്തരവാദിത്തം : തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പാ

0
മല്ലപ്പള്ളി: ഒരുമിച്ച് നിന്ന് സമൂഹത്തിൽ നന്മ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നത് സഭയുടെ...

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി യോഗം സെപ്റ്റംബര്‍ എട്ടിന് കേരള നിയമസഭയുടെ പരിസ്ഥിതി...

കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ ഭാര്യ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക...

0
ന്യൂഡൽഹി: അന്തരിച്ച കേന്ദ്രസർക്കാർ ജീവനക്കാരന്റെ കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ...