Sunday, March 23, 2025 2:07 am

ബ്രഹ്മപുരം തീ, ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾ കണ്ട് ഭയപ്പെടരുത് ; മന്ത്രി വീണ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾ കണ്ട് ഭയപ്പെടരുതെന്ന് മന്ത്രി വീണ ജോർജ്. കുട്ടികൾ, പ്രായമുള്ളവർ, ഗർഭിണികൾ തുടങ്ങിയവർ പ്രേത്യേകം ശ്രദ്ധിക്കണം. പുറത്ത് ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം. 799 പേരാണ് ഇതുവരെ ചികിത്സ തേടിയതെന്നും 17 പേരെ കിടത്തി ചികിത്സിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ മൻകൈയെടുത്ത് കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കും. പ്രൈവറ്റ് ആശുപത്രി മുതലായവയുടെ സഹകരണം ഉറപ്പാക്കും. അർബൺ ശ്വാസ് ക്ലിനിക്ക് ആരംഭിക്കും. ആരോഗ്യ സർവ്വേ ചൊവ്വാഴ്ച മുതൽ ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മൊബൈൽ യൂണിറ്റുകളും ഉണ്ടായിരിക്കും. എറണാകുളം ജില്ലയിൽ പകർച്ച വ്യാധികൾക്ക് എതിരെയുള്ള നടപടികൾ ആരംഭിക്കും. അഗ്നിശമന സേനയിൽ ഉൾപ്പെട്ടവർക്ക് ആരോഗ്യ പരിശോധനകൾ നൽകും.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ് അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമേഷ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്ന് കളക്ടർ അറിയിച്ചു.

മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്‌കവേറ്റർ/ മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂർണമായും നിയന്ത്രണ വിധേയമാക്കുന്നത്. ഏറെ ശ്രമകരമായ ഈ ഉദ്യമവും ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

രാപ്പകൽ വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തിൽ നിലവിൽ (ശനിയാഴ്ച – മാർച്ച് 11) 170 അഗ്‌നിശമന സേനാംഗങ്ങളും 32 എക്‌സ്‌കവേറ്റർ ഓപ്പറേറ്റർമാരും 11 നേവി ഉദ്യോഗസ്ഥരും സിയാലിലെ 4 പേരും ബി.പി.സി.എല്ലിലെ 6 പേരും 71 സിവിൽ ഡിഫൻസ് അംഗങ്ങളും 30 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും 20 ഹോം ഗാർഡുകളുമാണ് പങ്കാളികളായിരിക്കുന്നത്. 23 ഫയർ യൂണിറ്റുകളും 32 എസ്‌കവേറ്റർ / ജെ.സി.ബികളും മൂന്ന് ഹൈ പ്രഷർ പമ്പുകളുമാണ് നിലവിൽ പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നതെന്നും കളക്ടർ വ്യക്തമാക്കി.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മികവിന്റെ നിറവില്‍ ഇലന്തൂര്‍ പട്ടികജാതി വികസന ഓഫീസ്

0
പത്തനംതിട്ട : ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകാര നിറവില്‍ ഇലന്തൂര്‍...

മൂന്നാം ഘട്ടം ഡിജിറ്റല്‍ സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം നടത്തി

0
പത്തനംതിട്ട : എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും...

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

0
പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം ജില്ലാ മണ്ണ്...

സമ്പൂര്‍ണ ഹരിത പ്രഖ്യാപനവുമായി ആറന്മുള ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ആറന്മുള ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ...