ബ്രഹ്മപുരം തീപിടുത്തം ; അട്ടിമറിയില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായത് സ്വാഭാവിക തീപിടിത്തമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ചൂട് കൂടിയപ്പോള്‍ മാലിന്യക്കൂമ്പാരത്തിന്റെ അടിത്തട്ടില്‍ തീപിടിച്ചെന്നാണ് നിഗമനം. മനഃപൂര്‍വം തീയിട്ടതിന് തെളിവ് ലഭിച്ചില്ലെന്നും തൃശൂര്‍ ഫൊറന്‍സിക് ലാബില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തീപിടുത്തത്തില്‍ അട്ടിമറിയില്ലെന്ന പോലീസ് അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ് സമാന കണ്ടെത്തലുമായി ഫോറന്‍സിക് റിപ്പോര്‍ട്ടും പുറത്തുവന്നത്. മാര്‍ച്ച് രണ്ടിനാണ് ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായത്.

നിരവധി തവണ ചെറുതും വലുതുമായ തീപിടിത്തങ്ങള്‍ ഇതിന് മുമ്പും ശേഷവും ഉണ്ടായിട്ടുണ്ട്. ഇവയൊക്കെ സ്വാഭാവിക തീപിടിത്തങ്ങളാണെന്ന വാദമാണ് പോലീസും ഫോറന്‍സിക് വിദഗ്ധരും ഉയര്‍ത്തുന്നത്. തീ പെട്ടെന്ന് വ്യാപിക്കാന്‍ കാരണമാകുന്ന പേപ്പര്‍, പ്ലാസ്റ്റിക്, സാനിറ്റൈസര്‍ എന്നിവയുടെ സാന്നിധ്യം മാലിന്യകൂമ്പാരത്തില്‍ അധികമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഗതൻ്റെ അവധി അപേക്ഷ ; തദ്ദേശ വകുപ്പിനെ ലക്ഷ്യമിട്ട് കെഎസ് ശബരിനാഥൻ

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി...

പത്തനംതിട്ടയില്‍ ബസ് സര്‍വീസുകള്‍ നിലച്ചു : അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ്‌ ഉയരുന്നു

0
പത്തനംതിട്ട : അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയരുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും...

പത്തനംതിട്ടയില്‍ ജില്ലാ പോലീസ് കൺട്രോൾ റൂം തുറന്നു – 9497960963, 9497908045, 0468 –...

0
പത്തനംതിട്ട : ജില്ലയില്‍ മഴ ശക്തമായതോടെ അടിയന്തിര സാഹചര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ പത്തനംതിട്ട...

കല്ലേലി – കൊക്കാത്തോട് റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു

0
കോന്നി : കല്ലേലി - കൊക്കാത്തോട് റോഡില്‍ കനത്ത മഴയില്‍ വെള്ളം...