മുംബൈ: വിമാനത്തിനുള്ളില്‍ മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍. വ്യാഴാഴ്ച ബാങ്കോക്കില്‍ നിന്നുള്ള മുംബൈ വിമാനത്തിലായിരുന്നു സംഭവം. 63കാരനായ എറിക് ഹെറാള്‍ഡ് ജോനാസ് വെസ്റ്റ്ബര്‍ഗിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ എത്തിയയുടന്‍ വിമാന ജീവനക്കാര്‍ ഇയാളെ മുംബൈ പോലീസിന് കൈമാറുകയായിരുന്നു.
ഭക്ഷണം വിളമ്പുന്ന സമയത്തായിരുന്നു ഇയാള്‍ 24കാരിയായ ജീവനക്കാരിയോട് മോശമായി പെരുമാറിയത്. ഭക്ഷണം നല്‍കിയ ശേഷം പിഒഎസ് മെഷ്യനില്‍ കാര്‍ഡ് സൈ്വപ് ചെയ്യാനെന്ന വ്യാജേന ഇയാള്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് യുവതിയുടെ പരാതി. എതിര്‍ത്തപ്പോള്‍ ഇയാള്‍ എഴുന്നേറ്റ് മറ്റ് യാത്രക്കാരുടെ മുന്നില്‍ വെച്ച് വീണ്ടും അപമര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
യുവതിയുടെ ആരോപണങ്ങള്‍ തള്ളി എറിക്കിന്റെ അഭിഭാഷകന്‍ രംഗത്തെത്തി. എറിക്കിന് വാര്‍ധക്യസഹജരോഗങ്ങളുണ്ട്. മറ്റുള്ളവരുടെ സഹായമില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. പിഒഎസ് മെഷ്യനില്‍ കാര്‍ഡ് സൈ്വപ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അറിയാതെ എയര്‍ഹോസ്റ്റസിന്റെ കൈയില്‍ സ്പര്‍ശിക്കുകയായിരുന്നു. ലൈംഗികഉദേശത്തോടെ ജീവനക്കാരിയുടെ ശരീരത്തില്‍ തൊട്ടിട്ടില്ലെന്നും അദേഹം ദേശീയമാധ്യമത്തോട് പ്രതികരിച്ചു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
———————————————————
































