ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് ഭരണകൂടം വരുത്തിവെച്ച വിന ; റസാഖ് പാലേരി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് ഭരണകൂടം വരുത്തിവെച്ച വിനയാണെന്നും ഇതിൽ സമഗ്രാന്വേഷണം വേണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിന് അടിയന്തര മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് വേണ്ടത്. കഴിഞ്ഞ ഒമ്പത് ദിവസമായി കൊച്ചി നഗര നിവാസികൾ മാലിന്യം നിറഞ്ഞ വിഷപ്പുക ശ്വസിക്കുകയാണ്. ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളാണ് ഇതുവഴിയുണ്ടാകുന്നത്.

ജനങ്ങളുടെ അവകാശമോ ആരോഗ്യമോ പരിസ്ഥിതി പരിപാലനമോ വികസനമോ ഒന്നുമല്ല സർക്കാരിന്റെ ലക്ഷ്യംമെന്നും സിപിഎം നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും സംസ്ഥാനം പങ്ക് വെച്ച് കൊടുക്കുകയാണ് ചെയ്യുന്നത് എന്നും തീപിടുത്തമുണ്ടായതുമുതൽ കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ചതും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു എന്നും ബ്രഹ്മപുരം പ്ലാൻറ് സന്ദർശിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിമാരായ ജ്യോതിവാസ് പറവൂർ, മിർസാദ് റഹ്മാൻ, ജില്ലാ പ്രസിഡന്റ് കെ.എച്ച്. സദഖത്ത്, ട്രഷറർ സദീഖ് വെണ്ണല, സെക്രട്ടറി ഷബീർ എം.ബഷീർ, കുന്നത്തുനാട് മണ്ഡലം പ്രസിഡൻ്റ് നൗഷാദ് കെ. കെ. തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...