വാഷിംഗ്ടൺ : ടെക്സസിലെ 26-ാമത് കോൺഗ്രഷണൽ ജില്ലയെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ബ്രാൻഡൻ ഗിൽ പങ്കുവെച്ച കുടിയേറ്റ വിരുദ്ധ പോസ്റ്റിന് വ്യാപക വിമര്‍ശനം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് വലിയ സംവാദത്തിന് തിരികൊളുത്തി. വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കളിൽ നിന്ന് വലിയ വിമർശനമാണ് പോസ്റ്റ് ഏറ്റുവാങ്ങുന്നത്. 1960-കളിലെ കാലിഫോർണിയയും ഇന്നത്തെ കാലിഫോർണിയയും തമ്മിലുള്ള ഒരു താരതമ്യ ചിത്രമാണ് ബ്രാൻഡൻ പോസ്റ്റിൽ കാണിക്കുന്നത്. കുടിയേറ്റമാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അധഃപതനത്തിന് കാരണമെന്നായിരുന്നു ഗിൽ പറയാൻ ശ്രമിച്ചത്. 1960-കളിലെ കാലിഫോർണിയയും ഇന്നത്തെ കാലിഫോർണിയയും. വൻതോതിലുള്ള കുടിയേറ്റം അമേരിക്കയെ തിരിച്ചറിയാൻ കഴിയാത്ത വിധം മാറ്റി എന്നായിരുന്നു രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഗിൽ കുറിച്ചത്. പോസ്റ്റ് വൻതോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























