ബ്രസീലിലെ പ്രശസ്ത യുവ ഗായിക മരീലിയ മെന്തോന്‍സ വിമാനാപകടത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയോഡി ജനീറ : ബ്രസീലിലെ പ്രശസ്ത യുവ ഗായിക മരീലിയ മെന്തോന്‍സ (26) വിമാനാപകടത്തില്‍ മരിച്ചു. ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് വിജയി കൂടിയാണ് മരീലിയ. വെള്ളിയാഴ്ചയായിരുന്നു അപകടമെന്ന് മരീലിയയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ പെട്ട ചെറുവിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന മരീലിയയുടെ പ്രോഗാം പ്രൊഡ്യൂസര്‍ കൂടിയായ അമ്മാവനും രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചതായാണ് പ്രാഥമിക വിവരം.

2019 ല്‍ ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് നേടിയ മരീലിയ മെന്തോന്‍സയ്ക്ക് ബ്രസീലിലും മറ്റു രാജ്യങ്ങളിലും വന്‍ ആരാധകവൃന്ദമുണ്ട്. മരീലിയയുടെ ഗാനങ്ങളെല്ലാം തന്നെ വന്‍ ഹിറ്റുകളാണ്. മിനാസ് ഗെരെയ്സിലേക്കുള്ള യാത്രയില്‍ ഏറെ ആവേശത്തിലായിരുന്ന മരീലിയ അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വിമാനത്തില്‍ നിന്നുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെക്കുകയും ചെയ്തിരുന്നു.

ബ്രസീലിയന്‍ നഗരമായ കാരതിങ്കയില്‍ വെള്ളിയാഴ്ച നടക്കാനിരുന്ന സംഗീതപരിപാടിക്കായുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. അപകടകാരണത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള പവര്‍ ആന്റിനയുമായി വിമാനം കൂട്ടിയിടിച്ചിട്ടുണ്ടാവാമെന്ന് കരുതുന്നതായി പ്രാദേശിക പോലീസ് മേധാവി ഇവാന്‍ ലോപസ് സൂചിപ്പിച്ചു. വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പാറക്കെട്ടുകളിലാണ് വിമാനത്തിന്റെ തകര്‍ന്നുവീണ ഭാഗങ്ങള്‍ കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...