പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ച്കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ച്കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. എഴുകോണ്‍ കാരുവേലില്‍ പരുത്തുംപ്പാറ ജവാന്‍മുക്ക് അഖില്‍ ഭവനില്‍ അഖില്‍ (20) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ സഹായിയെ കഴിഞ്ഞ 20 ന് പോലീസ് പിടികൂടിയിരുന്നു. പെണ്‍കുട്ടിയുമായി മുന്‍പരിചയമുണ്ടായിരുന്ന ഇയാള്‍ പെണ്‍കുട്ടിയെ ഇയാളുടെ കൂട്ടാളിയുടെ സഹായത്തോടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ആള്‍താമസമില്ലാത്ത ഒരു വീട്ടിലെത്തിച്ച്‌ ബലാല്‍സംഗം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാനില്ലായെന്ന പരാതിയില്‍ അന്വേഷിച്ച അഞ്ചാലുമൂട് പോലീസ് കുട്ടിയേയും പ്രതിയേയും അവിടെ നിന്നും കസ്റ്റടിയിലെടുത്തു. തുടര്‍ന്ന് നടന്ന വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായതായി തെളിഞ്ഞു. തുടര്‍ന്ന് ഇയാള്‍ക്കും സഹായിക്കുമെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലേയും പോക്സോയിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചാലുമൂട് ഇന്‍സ്പെക്ടര്‍ ദേവരാജന്‍.സി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാം.ബി, ലഗേഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാന്‍റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...