തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് മൂർഖൻ പാമ്പിനെ കൊന്ന വളർത്തുനായക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീട്ടുമുറ്റത്ത് എത്തിയ മൂർഖൻ പാമ്പിനെ കീഴ്‌പ്പെടുത്തിയ വളർത്തുനായ, ഏറ്റുമുട്ടലിനിടെ പാമ്പിൻ്റെ കടിയേറ്റ് ചത്തു. വട്ടിയൂർക്കാവ് വയലിക്കട അദ്വൈതം വീട്ടിൽ അരുണിൻ്റെയും നിഖിതയുടെയും വളർത്തുനായ ലിയോ (ജർമൻ ഷെപ്പേർഡ്) ആണ് ചത്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വീടിന് സമീപത്തായി ഉണ്ടായിരുന്ന ചാക്കുകെട്ടിന് അടുത്തായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. മണം പിടിച്ച് പാമ്പിനെ കണ്ടെത്തിയ നായ അരമണിക്കൂറിലധികം പാമ്പുമായി ഏറ്റുമുട്ടി. ഇതിന് പിന്നാലെ പാമ്പ് ചത്തു.

ഇതിന് ശേഷവും വീട്ടുമുറ്റത്ത് നായ കളിച്ചുനടന്നിരുന്നു. എന്നാൽ അധികം വയ്യാതെ അവശനിലയിലായി. തുടർന്ന് തിരുവനന്തപുരം പിഎംജിയിലെ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് നായക്ക് പാമ്പിൻ്റെ കടിയേറ്റിരുന്നുവെന്ന് മനസിലായത്. ഏറ്റുമുട്ടലിനിടെ നാക്കിലാണ് കടിയേറ്റതെന്ന് പരിശോധനയിൽ വ്യക്തമായി. ആൻ്റിവെനം മൂന്ന് തവണ കുത്തിവെച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വീട്ടിൽ കൂടിന് അടുത്തായി നായയുടെ ജഡം സംസ്‌കരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചന്ദർ കുഞ്ജ് ഇരട്ട ഫ്ലാറ്റ് പൊളിക്കാൻ അനുമതി നൽകി ഹൈക്കോടതി

0
കൊച്ചി: എറണാകുളം വൈറ്റില സിൽവർ സാൻഡ് ഐലന്‍റിലെ ചന്ദർ കുഞ്ജ് പാർപ്പിട...

ആറ്റിങ്ങലിൽ വിദ്യാർഥിക്ക് വെട്ടേറ്റു

0
തിരുവനന്തപുരം: ആറ്റിങ്ങലിൽ വിദ്യാർഥിക്ക് വെട്ടേറ്റു. ആറ്റിങ്ങൽ തോന്നയ്ക്കൽ സായി ഗ്രാം കോളജിലെ...

പ്രമാടം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പിനായുള്ള...

ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്

0
ഡൽഹി: ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്....