പ്രമാടം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പിനായുള്ള ഗ്രാമസഭകള്‍ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ നടക്കും. സെപ്റ്റംബര്‍ 11ന് രാവിലെ 10.30ന് പൂങ്കാവ് വാര്‍ഡിലെ ഗ്രാമസഭ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും എഴുമണ്‍ വാര്‍ഡിലെ ഗ്രാമസഭ വി.കോട്ടയം 291 ആം നമ്പര്‍ എന്‍.എസ്.എസ് കരയോഗ ഹാളിലും നടക്കും. മല്ലശ്ശേരി വാര്‍ഡിലെ ഗ്രാമസഭ ഉച്ചയ്ക്ക് രണ്ടിന് ശ്രീഭദ്ര എന്‍.എസ്.എസ് കരയോഗ മന്ദിരത്തിലും നെടുംപാറ വാര്‍ഡിലെ ഗ്രാമസഭ വി.കോട്ടയം മാളികപ്പുറം ക്ഷേത്രം ഓഡിറ്റോറിയത്തിലും നടക്കും. സെപ്റ്റംബര്‍ 12ന് രാവിലെ 10.30ന് വലഞ്ചുഴി വാര്‍ഡിലെ ഗ്രാമസഭ എന്‍.എസ്.എസ് കരയോഗ ഹാള്‍, തെങ്ങുംകാവ് വാര്‍ഡിലെ ഗ്രാമസഭ ഗവ.എല്‍.പി.സ്കൂള്‍, ഇളപ്പുപാറ വാര്‍ഡിലെ ഗ്രാമസഭ 66ാം നമ്പര്‍ അങ്കണവാടി എന്നിവിടങ്ങളിലും നടക്കും.

അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് മറൂര്‍ വാര്‍ഡിലെ ഗ്രാമസഭ പ്രമാടം ഗവ.എല്‍.പി.സ്കൂളിലും ഇളകൊള്ളൂര്‍ വാര്‍ഡിലെ ഗ്രാമസഭ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലും വെള്ളപ്പാറ വാര്‍ഡിലെ ഗ്രാമസഭ ഗവ.ഹോമിയോ ആശുപത്രി ഹാളിലും പ്രമാടം വാര്‍ഡിലെ ഗ്രാമസഭ നേതാജി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പുളിമുക്ക് വാര്‍ഡിലെ ഗ്രാമസഭ വീരശൈവ ഹാളില്‍ ചേരും. സെപ്റ്റംബര്‍ 13ന് ഉച്ചയ്ക്ക് 2.30ന് അന്തിചന്ത വാര്‍ഡിലെ ഗ്രാമസഭ വി.കോട്ടയം ഗവ.എല്‍.പി.സ്കൂള്‍ ഹാളിലും ഉച്ചകഴിഞ്ഞ് മൂന്നിന് വെട്ടൂര്‍ വാര്‍ഡിലെ ഗ്രാമസഭ ഇളകൊള്ളൂര്‍ സാംസ്‌കാരിക നിലയത്തിലും നടക്കും.

സെപ്റ്റംബര്‍ 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് വകയാര്‍ വാര്‍ഡ് ഗ്രാമസഭ കരിങ്കുടുക്ക 70-ാം നമ്പര്‍ അങ്കണവാടിയില്‍ നടക്കും. സെപ്റ്റംബര്‍ 15ന് രാവിലെ 10.30ന് വട്ടക്കാവ് വാര്‍ഡിലെ ഗ്രാമസഭ സെന്റ് പോള്‍സ് ആന്റ് സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തിലും കൈതക്കര വാര്‍ഡിലെ ഗ്രാമസഭ വകയാര്‍ വൈശാഖ് ഓഡിറ്റോറിയത്തിലും വി.കോട്ടയം വാര്‍ഡിലെ ഗ്രാമസഭ എസ്.എന്‍.ഡി.പി യു.പി സ്‌കൂളിലും ഉച്ചയ്ക്ക് രണ്ടിന് പൂവന്‍പാറ വാര്‍ഡിലേത് 77 ആം നമ്പര്‍ അങ്കണവാടിയിലും ളാക്കൂര്‍ വാര്‍ഡിലേത് എന്‍.എസ്.എസ് ഓഡിറ്റോറിയത്തിലും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് മൂർഖൻ പാമ്പിനെ കൊന്ന വളർത്തുനായക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: വീട്ടുമുറ്റത്ത് എത്തിയ മൂർഖൻ പാമ്പിനെ കീഴ്‌പ്പെടുത്തിയ വളർത്തുനായ, ഏറ്റുമുട്ടലിനിടെ...

ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്

0
ഡൽഹി: ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്....

അപ്പര്‍ കുട്ടനാട്ടിലെ പാരിസ്ഥിതിക പ്രതിസന്ധിക്ക് പ്രത്യേക പാക്കേജ് വേണമെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

0
തിരുവല്ല : കോലയാറിന്റെയും അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ തോടുകളുടെയും കൈത്തോടുകളുടെയും പുനര്‍ജീവനത്തിന്...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും...