ഭക്ഷണ വിതരണത്തിനിടെ ബ്രസീലിയൻ‌ മോഡലിനു നേരെ ലൈംഗികാതിക്രമം ; ഡെലിവറി ബോയ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ബെംഗളൂരു ആർടി നഗർ പ്രദേശത്തെ വസതിയിൽ 21 കാരിയായ ബ്രസീലിയൻ മോഡലിനോട് ലൈംഗികാതിക്രമം നടത്തിയ ഡെലിവറി ബോയ് അറസ്റ്റിൽ. ഒക്ടോബർ 17 ന് യുവതിയുടെ അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു സംഭവം. പ്രതി കുമാർ റാവു പവാറിനെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു നോർത്ത് ഡിവിഷൻ ഡപ്യൂട്ടി പോലീസ് കമ്മിഷണർ (ഡിസിപി) ബാബാസാബ് നെമഗൗഡ് പറഞ്ഞു. മറ്റ് രണ്ട് യുവതികൾക്കൊപ്പം ആയിരുന്നു മോഡലിന്റെ താമസം. ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിലെ ഡിപ്ലോമ വിദ്യാർഥിയാണ് അറസ്റ്റിലായ കുമാർ റാവു പവാർ. പഠനത്തിനൊപ്പം പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയുടെ പാർട്ട് ടൈം ഡെലിവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. സംഭവ ദിവസം, യുവതി ഉച്ചകഴിഞ്ഞ് 3.20 ഓടെ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. ഓർഡർ ഡെലിവറി ചെയ്യുന്നതിനിടെ പ്രതി മോശമായി പെരുമാറുകയും ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിക്കുകയും ചെയ്തുവെന്നാണ് കേസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവം ; രണ്ട്...

0
റീവ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച...

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് ; വ്യാജ ആപ്പ് വഴി 1.44...

0
ചെറുവത്തൂർ : ആമസോൺ കമ്പനി മാനേജരെന്ന് പരിചയപ്പെടുത്തി ഓൺലൈൻ തട്ടിപ്പ്. പടന്ന...

സമ​ഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാറിൽ

0
തിരുവനന്തപുരം: സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ...

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി ; യുവതിയുടെ പരാതിയിൽ എസ്‌എഫ്‌ഐ നേതാവിനെതിരെ...

0
കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ...