ഭിന്ന ശേഷികുട്ടികൾക്ക് നവ്യാനുഭവമൊരുക്കി റാന്നി ബി ആർ സി

For full experience, Download our mobile application:
Get it on Google Play

റാന്നി: സമഗ്ര ശിക്ഷ കേരളയുടെ സാമൂഹ്യ ഉൾചേർക്കൽ പരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി റാന്നി ബി ആർ സി പഠന-വിനോദ യാത്ര നടത്തി. യാത്ര റാന്നി ഡിവൈഎസ്പി ജി സന്തോഷ് കുമാർ പഴവങ്ങാടിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. പത്തനംതിട്ട ഫയർ ആൻഡ് റെസ്ക്യൂ ആസ്ഥാനത്ത് ഓഫീസർമാരായ അജിത് കുമാർ, അനൂപ് എന്നിവർ വിവിധ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു കാണിച്ചു. കോന്നി ആനക്കൂട്ടിൽ ഡി എഫ് ഒ സംഘാങ്ങൾക്ക് ഹൃദ്യമായ വരവേൽപ് നൽകി. പ്രകാശ് സാർ കുട്ടികൾക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകി.

റേഞ്ച് ഓഫീസർ അശോക് സാറും സഹ ഓഫീസർ മാരും കുട്ടികളോടൊപ്പം ഉച്ച ഭക്ഷണം കഴിച്ച് യാത്രയാക്കി. തട്ട മിൽമ പ്ലാന്റിൽ ആടിയും പാടിയും സന്ദർശകരുടെ ഹൃദയം കവർന്ന ടീം നന്ദന ഫാമിലെ പക്ഷികളേയും മൃഗങ്ങളേയും കണ്ട് ബി ആർ സി യിൽ തിരിച്ചെത്തി. ബി പി സി ഷാജി എ സലാം, സ്പെഷ്യൽ അധ്യാപകരായ സീമ എസ് പിള്ള, രാജശ്രീ, വിഞ്ചു, ലീബ, സി ആർ സി കോ-ഓർഡിനേറ്റർ മാരായ ദീപ്തി എസ്, ബീനാമ കോശി ദീപാ കെ പത്മനാഭൻ, ട്രെയിനർ ഭദ്രാശങ്കർ എൻ എന്നിവർ കുട്ടികളോടൊപ്പം യാത്രയിൽ പങ്കാളികളായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...