29, 30 തീയതികളിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തും

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാന ഗവൺമെന്റിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ രൂക്ഷമാകുന്ന നിത്യോപയോഗ സാധന വില വർദ്ധനവിനെതിരെ ദിനം തോറും താറുമാറാകുന്ന ക്രമസമാധാന സംവിധാനത്തിനെതിരെ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 29, 30 തീയതികളിൽ വാഹന പ്രചരണ ജാഥ നടത്തും.

29 ന് രാവിലെ 9 ന് എനാദിമംഗലം കുന്നിട രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ഇളമണ്ണൂർ പഞ്ചായത്ത് പടിയിൽ കെ പി സി സി സെക്രട്ടറി ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കലഞ്ഞൂർ, പാടം, അതിരുങ്കൽ, കൂടൽ, വകയാർ -കോട്ടയം മുക്ക്, എന്നിവിടങ്ങളിൽ പര്യടനം നടത്തി കോന്നിയിൽ ആദ്യ ദിനം സമാപിക്കും. സമാപന സമ്മേളനം കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യും.

30 ന് രാവിലെ 9 ന് അതുമ്പുംകുളം ജംഗ്ഷനിൽ ആന്റോ ആന്റണി എംപി രണ്ടാം ദിനം ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് ചെങ്ങറ, അട്ടച്ചാക്കൽ, പയ്യനാമൺ, പൂങ്കാവ്, വി കോട്ടയം, വള്ളിക്കോട്, എന്നിവിടങ്ങളിലൂടെ കൈപ്പട്ടൂർ സമാപിക്കുന്നു. സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുമെന്ന് ജാഥ ക്യാപ്റ്റൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ്കുമാർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം...

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...