Saturday, July 5, 2025 10:59 pm

ഗണിത വിജയം വീട്ടിലും വിദ്യാലയത്തിലും പരിപാടിയുടെ റാന്നി ബി.ആര്‍.സി തല ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഗണിത വിജയം വീട്ടിലും വിദ്യാലയത്തിലും പരിപാടിയുടെ റാന്നി ബി.ആര്‍.സി തല ഉദ്ഘാടനം നടന്നു. മഹാമാരിക്കാലത്ത് പരസ്പരം ഒത്തു ചേർന്ന് കളികളിലൂടെയും പ്രായോഗിക പ്രവർത്തനങ്ങളിലൂടെയും ഗണിതാശയങ്ങൾ സ്വായത്തമാക്കാൻ പഠിതാക്കൾക്ക് പ്രയാസം നേരിട്ട സാഹചര്യത്തിലാണ് ഇത്തരം പരിപാടി. ഗണിതത്തിൽ ലയിച്ചുചേർന്ന് സന്തോഷകരമായ ചുറ്റുപാടിൽ വിദ്യാലയത്തിലും വീട്ടിലും ഒരുപോലെ ഗണിത പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക് പ്രചോദനം നൽകും വിധമാണ് ഗണിത വിജയം 3, 4 ക്ലാസ്സുകളിൽ നടപ്പാക്കുന്നത്. പരിപാടിയിൽ റാന്നി, പഴവങ്ങാടി, അങ്ങാടി, വെച്ചൂച്ചിറ, നാരങ്ങാനം, പെരുനാട് പഞ്ചായത്തുകളിലെ അധ്യാപകര്‍ പരിശീലനത്തിൽ പങ്കെടുത്തു.

ഗണിതപഠനം ആഹ്ലാദകരമായ അനുഭവമാക്കി മാറ്റുന്നതിന് സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കിവരുന്ന പഠന പരിപോഷണ പരിപാടികളാണ് ഉല്ലാസഗണിതം, ഗണിതവിജയം, ഗണിതോത്സവം തുടങ്ങിയവ. ആസ്വാദ്യകരമായ രീതിയിൽ കുട്ടികൾക്ക് ഗണിതം അവതരിപ്പിക്കുക എന്ന മുഖ്യ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. പരിപാടിയുടെ ബി ആർ സി തല ഉദ്ഘാടനം റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ റാന്നി ബിആർസി യിൽ നിർവഹിച്ചു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. റാന്നി ബി ആർ സി ബ്ലോക്ക് പ്രോജക്ട് കോ – ഓർഡിനേറ്റർ ഷാജി എ സലാം, സി ആർ സി കോഡിനേറ്റർ ദീപ കെ പത്മനാഭൻ എന്നിവര്‍ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പേരൂർക്കട വ്യാജ മോഷണകേസിൽ നടപടി

0
തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണകേസിൽ നടപടി. മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബിന്ദുവിൻ്റെ...

നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

0
പാലക്കാട് : മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ...

ആലുവ പോലീസ് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ വിഷയത്തിൽ സിഐയ്ക്ക് നോട്ടീസ്...

0
ആലുവ : പോലീസ് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ...

ഡോ. എം. എസ്. സുനിലിന്റെ 357 -മത് സ്നേഹഭവനം വിധവയായ രാധാമണിക്കും കുടുംബത്തിനും

0
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ...