കണ്ണൂർ: ജുവലറിയിൽ കയറിയാൽ വെള്ളി ആഭരണങ്ങൾ മാത്രം മോഷ്ടിക്കുന്ന ‘നേപ്പാൾ കള്ളൻ’ പിടിയിൽ. ബിഹാര്‍ സ്വദേശി ധര്‍മേന്ദ്ര സിംഗിനെ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കണ്ണൂരിലെ ജുവലറിയിൽ നിന്ന് രണ്ട് വർഷം മുമ്പ് നടത്തിയ മോഷണത്തിലാണ് ഇപ്പോൾ അറസ്റ്റ്. ആരും തേടിയെത്താതിരിക്കാനായിരുന്നു വെള്ളിയാഭരണങ്ങള്‍ മാത്രം മോഷ്ടിക്കൽ ഇയാൾ പതിവാക്കിയത്. കണ്ണൂരിലെ അഷിത ജുവലറിയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് ഏഴര കിലോ വെള്ളിയാഭരണങ്ങളാണ് ധര്‍മേന്ദ്ര സിംഗ് മോഷ്ടിച്ച് മുങ്ങിയത്. രണ്ടു വര്‍ഷമായി ആളെകുറിച്ച് വിവരമുണ്ടായിരുന്നില്ല. അതിനിടെ ഇക്കൊല്ലവും ഇതേ ജുവലറിയില്‍ പ്രതി വീണ്ടുമെത്തി. പക്ഷേ മോഷണം നടത്താനായില്ല. വിരലടയാളവും സിസിടിവി ദൃശ്യങ്ങളുമടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് ബീഹാര്‍ വരെയെത്തി. തുടർന്ന് അതിസാഹസികമായി നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് പിടികൂടുകയായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.