കോന്നി: കേരള സർക്കാരിന്റെ ‘ബ്രേക്ക് ദി ചെയിൻ’ കാമ്പയിന്റെ ഭാഗമായി എൻ.ജി.ഒ യൂണിയൻ കോന്നി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ കോന്നി മിനി സിവിൽ സ്റ്റേഷനിൽ വാഷ് കോർണർ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മിനി സിവിൽ സ്റ്റേഷനിലേക്ക് കയറുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കും കൈ കഴുകുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഹാന്റ് വാഷ്, സാനിറ്റൈസർ തുടങ്ങിയവയും വാഷ് കോർണറിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഏരിയാ പ്രസിഡന്റ് ബി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ കമ്മറ്റി അംഗം എസ്.ശ്രീലത കൈകഴുകുന്നതിൽ പരിശീലനം നല്കി. ജില്ലാ സെക്രട്ടറി ഡി.സുഗതൻ, ട്രഷറർ ജി.ബിനുകുമാർ, ജോ. സെക്രട്ടറി എസ്.ബിനു, ഏരിയാ സെക്രട്ടറി എം.പി.ഷൈബി, എസ്.ശ്യാംകുമാർ, സന്തോഷ് .വി .നായർ എന്നിവര്‍ സന്നിഹരായിരുന്നു. കോന്നിയിലെ വിവിധ ഓഫീസുകളിൽ ഹാന്റ് വാഷ് വിതരണവും നടത്തി.