കോന്നിയിൽ കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടുന്നത് പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കോന്നിയിൽ കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടുന്നത് പതിവാകുന്നു. കോന്നി നഗരത്തിൽ ടാറിങ് കഴിഞ്ഞെങ്കിലും നഗരത്തിൽ പലയിടത്തും തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ പലയിടത്തും വാട്ടർ അതോറിട്ടി പൈപ്പ് ലൈനുകൾ ഇളക്കി ഇട്ടിരിക്കുന്നതിനാൽ പമ്പിങ് സമയത്ത് കുടിവെള്ളം റോഡിൽ ഒഴുകുന്നത് പതിവായി മാറുകയാണ്.

കോന്നി ടാക്സി സ്റ്റാൻഡിന് മുന്നിൽ പൈപ്പ് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പൈപ്പ് അറ്റകുറ്റപണികൾ നടത്തുവാൻ അധികൃതർ തയ്യാറായിട്ടില്ല. റോഡിൽ ഒഴുകുന്ന ചെളിവെള്ളം വാഹനങ്ങൾ പോകുമ്പോൾ യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും പതിവാണ്. കോന്നി മാരൂർ പാലം, ടാക്സി സ്റ്റാൻഡ്, ചൈനാ മുക്ക്, എലിയറക്കൽ തുടങ്ങി പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടൽ രൂക്ഷമാണ്.

പമ്പിങ് സമയത്ത് വെള്ളം റോഡിൽ ഒഴുകുന്നതിനാൽ പല സ്ഥലങ്ങളിലും കുടിവള്ളം പലപ്പോഴും ലഭ്യമാകുന്നുമില്ല. മാരൂർ പാലത്ത് റോഡിലാണ് തോട്ടിലേക്കാണ് കുടിവെള്ളം ഒഴുകി പോകുന്നത്. സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതിന് ശേഷം പല സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. മാത്രമല്ല പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡിൽ നിർമ്മിക്കുന്ന കുഴികൾ യഥാസമയം മൂടാറുമില്ല. ഇതും പൊതുജനങ്ങൾക്ക് അപകട ഭീഷണി വർധിപ്പിക്കുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...