കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: വസ്തു പോക്കുവരവിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയില്‍. ചെറുകോല്‍ വില്ലേജ് ഓഫീസര്‍ രാജീവ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജിനു എന്നിവരെയാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്‌ ചെറുകോല്‍ സ്വദേശി ഷാജി ജോണിന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ മാസം പകുതിയോടെ ചെറുകോല്‍ വില്ലേജ് ഓഫീസില്‍ പോക്കുവരവ് ചെയ്തു കിട്ടുന്നതിന് ഷാജി അപേക്ഷ നല്‍കിയിരുന്നു. നേരിട്ടെത്തുകയും നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിട്ടും നടപയുണ്ടായില്ല.

ഈ വസ്തുവിന്റെ പോക്കുവരവ് ബുദ്ധിമുട്ടുളള കേസാണെന്നാണ് ഷാജിയോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വില്ലേജ് ഓഫീസില്‍ എത്തിയ പരാതിക്കാരനോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജിനു കൈക്കൂലിക്കായി കൈനീട്ടി. ഷാജി 500 രൂപ കൊടുത്തപ്പോള്‍ അതു പോരെന്ന് പറഞ്ഞു. എത്ര വേണമെന്ന് ഷാജി ചോദിച്ചപ്പോള്‍ 5000 രൂപ കൊണ്ടു വരാനാണ് വില്ലേജ് ഓഫീസര്‍ രാജീവ് ആവശ്യപ്പെട്ടത്.

തുടര്‍ന്ന് ഷാജി ജോണ്‍ പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്പി ഹരി വിദ്യാധരനെ സമീപിച്ചു. ഡിവൈ.എസ്പിയുടെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം കെണിയൊരുക്കി. ഉച്ചയ്ക്ക് 12 മണിയോടെ വില്ലേജ് ഓഫീസിനുള്ളില്‍ വെച്ച്‌ ജിനുവും രാജീവും കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു. ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ മാസങ്ങള്‍ക്ക് മുന്‍പ് കൈക്കൂലി വാങ്ങിയതിന്‌ പിടിയിലായിരുന്നു. അറസ്റ്റിലായ പ്രതികളെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഇന്‍സ്‌പെക്ടര്‍മാരായ രാജീവന്‍, അനില്‍കുമാര്‍, അഷ്‌റഫ്, എസ്.ഐ ജലാലുദ്ദീന്‍ റാവുത്തര്‍, സിപിഓമാരായ രാജേഷ്‌കുമാര്‍, ഷാജി പി. ജോണ്‍, ഹരിലാല്‍, അനീഷ് രാമചന്ദ്രന്‍, അനീഷ് മോഹന്‍, ഗോപകുമാര്‍, ജിനു, അജീര്‍, അജീഷ്, രാജീവ്, വിനീത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കായി എത്തിയത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...