പട്ടയത്തിന് കൈക്കൂലി ; മലപ്പുറത്ത് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് പണം വാങ്ങുന്നതിനിടെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിനെ കൈയ്യോടെ പിടികൂടി വിജിലന്‍സ്. കൂട്ടിലങ്ങാടി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് സുബ്രമണ്യനെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കുടിലങ്ങാടി വില്ലേജ് ഓഫീസ് പരിധിയില്‍ താമസിക്കുന്ന നിഥിന്‍ തന്‍റെ അമ്മാവന്‍റെ പേരിലുള്ള സ്ഥലം ഈട് വെച്ച്‌ ബാങ്ക് ലോണ്‍ എടുക്കുന്നതിനായി പട്ടയം ശരിയാക്കുന്നതിനായി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് ശരിയാക്കി നല്‍കാനാണ് സുബ്രമണ്യന്‍ 4000 രൂപ കൈക്കൂലി വാങ്ങിയത്.

അപേക്ഷ നല്‍കി നിരവധി തവണ വില്ലേജ് ഓഫീസിലെത്തിയെങ്കിലും നിഥിന് പട്ടയം ശരിയാക്കാനുള്ള റിപ്പോര്‍ട്ട് ലഭിച്ചില്ല. ഒടുവില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് സുബ്രമണ്യനെ സമീപിച്ചപ്പോഴാണ് പണം നല്‍കിയാല്‍ റിപ്പോര്‍ട്ട് ശരിയാക്കി നല്‍കാമെന്ന് അറിയിച്ചത്. 4000 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ട വിവരം നിഥിന്‍ വിജിലന്‍സ് വടക്കന്‍ മേഖല പോലീസ് സൂപ്രണ്ട് സജീവനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്‍റെ നേതൃത്വത്തിലുള്ള സംഘം ന്ന് രാവിലെ 10.30 ഓടെ സുബ്പമണ്യനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോഴിക്കോട് വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...