കെ. സുധാകരന്‍റെ വിവാദ പരാമർശം അറിഞ്ഞിട്ടില്ല : പ്രതികരിക്കാതെ വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ വിവാദപരാമര്‍ശം താന്‍ അറിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പരാമര്‍ശം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും ഏത് സാഹചര്യത്തിലാണ് കെ. സുധാകരന്‍ അത്തരം പരാമര്‍ശം നടത്തിയതെന്ന് അറിയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഒരു നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ചങ്ങലപൊട്ടിച്ച്‌ വന്ന നായയെപ്പോലെ മുഖ്യമന്ത്രി ഇറങ്ങി നടക്കുകയാണെന്നായിരുന്നു കെ. സുധാകരന്‍റെ പരാമര്‍ശം. ഇത് സംസ്കാരശൂന്യമായ നടപടിയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രിയെ നീചമായ വാക്കുകൊണ്ട് ആക്ഷേപിച്ചത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. കെ.പി.സി.സി പ്രസിഡന്‍റിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഇടതുപക്ഷ മുന്നേറ്റം കോണ്‍ഗ്രസ് നേതാക്കളുടെ സമനില തെറ്റിച്ചെന്നും ഇത്തരം പരാമര്‍ശങ്ങള്‍ സമാധാനപരമായി നടക്കുന്ന തെരഞ്ഞെടുപ്പിനെ വഷളാക്കാനുള്ള ശ്രമമാണെന്നും ഇ.പി ജയരാജന്‍ ആരോപിച്ചു. മുഖ്യമന്ത്രിയെ നീചമായി അധിക്ഷേപിച്ചതില്‍ അണികള്‍ വികാരം കൊള്ളരുതെന്നും അതേ ഭാഷയില്‍ പ്രതികരിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...