മണ്ണാര്‍ക്കാട് കല്ലാംകുഴി ഇരട്ടക്കൊലക്കേസ് : പ്രതികള്‍ക്കു വേണ്ടി മുസ്ലിം ലീഗ് ഇടപെട്ടിട്ടുണ്ടെന്ന് പി എം എ സലാം

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : മണ്ണാര്‍ക്കാട് കല്ലാംകുഴി ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതിനു തൊട്ടുപിന്നാലെ പ്രതികള്‍ക്കു വേണ്ടി മുസ്ലിം ലീഗ് ഇടപെട്ടിട്ടുണ്ടെന്ന് സമ്മതിച്ച്‌ സംസ്ഥാന ജന.സെക്രട്ടറി പി എം എ സലാം ജിദ്ദയില്‍ പറഞ്ഞു. കരുതിക്കൂട്ടിയുള്ള ആക്രമണത്തിലല്ല, സംഘട്ടനത്തിലാണ് മരണംനടന്നതെന്ന് സലാം അവകാശപ്പെട്ടു. സംഘട്ടനമുണ്ടാകുമ്പോള്‍ കൊല്ലപ്പെടുക സ്വാഭാവികമാണെന്നും ലീഗ് സെക്രട്ടറി ജിദ്ദയില്‍ പറഞ്ഞു.

ഒരു സംഘട്ടനമുണ്ടാകുമ്പോള്‍ ഇരുപക്ഷത്തും ആള്‍നാശമുണ്ടാകലും പരുക്കു പറ്റലും സാധാരണയാണ്. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് വേണ്ടി ലീഗ് നിയമസഹായം ചെയ്തിട്ടുണ്ടെന്നത് സ്വാഭാവിക സംഭവമാണ്. ജീവപര്യന്തം ശിക്ഷ വിധിച്ച ജില്ലാ കോടതിയുടേത് അന്തിമ വിധിയല്ല എന്നും പ്രതികള്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാവുന്നതേയുള്ളൂ എന്നും ലീഗ് സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രതികളെ സംരക്ഷിക്കാന്‍ ലീഗ് പോയിട്ടില്ലെന്ന ശംസുദ്ദീന്‍ എം എല്‍ എ അടക്കമുള്ളവരുടെ ഇതുവരെയുള്ള ന്യായീകരണങ്ങളെ തള്ളിക്കൊണ്ടാണ് ലീഗ് സംസ്ഥാന സെക്രട്ടറി പ്രതികള്‍ക്ക് സംരക്ഷണവും നിയമ സഹായവും നല്‍കിയ കാര്യം പരസ്യപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...