കൈക്കൂലി ; കെ.എസ്.ഇ.ബിയിലെ ഓവര്‍സിയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കൈക്കൂലിക്കേസില്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍. കുറ്റിപ്പുറം കെ എസ് ഇ ബിയിലെ ഓവര്‍സിയറാണ് വിജിലന്‍സിന്റെ പിടിയിലായത്.  തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മൈക്കിള്‍ പിള്ളയെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കൈക്കുലി ആവശ്യപ്പെട്ടതറിഞ്ഞ് വിജിലന്‍സ് ഒരുക്കിയ കെണിയില്‍ ഇയാളെ കുരുക്കുകയായിരുന്നു.  തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിലെ നിലം പണിക്കായി തല്‍ക്കാലിക കണ്‍ക്ഷന് കുറ്റിപ്പുറം കെ എസ് ഇ ബിയില്‍ പരാതിക്കാരനായ പേരശ്ശന്നൂര്‍ സ്വദേശി അപേക്ഷിച്ചിരുന്നു. എന്നാല്‍ കൈക്കൂലി തന്നാല്‍ ദിവസ ഫീസ് അടയ്ക്കാതെ അനുമതി നല്‍കാമെന്ന് മൈക്കിള്‍ പിള്ള അറിയിക്കുകയായിരുന്നു. ഇതിന് ഒരു ദിവസം 150 രൂപയാണ് അടക്കേണ്ടത്.

എന്നാല്‍ തനിക്ക് പണം തന്നാല്‍ ചട്ടപ്രകാരമല്ലാതെ അനുമതി നല്‍കാം എന്ന് ഓവര്‍സിയര്‍ പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിന് പരാതി നല്‍കി. വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം മഷി പുരട്ടിയ 700 രൂപ നോട്ട് പരാതിക്കാരന്‍ ഓവര്‍സിയര്‍ക്ക് കൈമാറിയതോടെ മലപ്പുറത്ത് നിന്നെത്തിയ വിജിലന്‍സ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. വിജിലന്‍സിന്റെ തന്ത്ര പൂര്‍വ്വമായ നീക്കത്തിലൂടെയാണ് ഇയാളെ കുരുക്കാനായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...