പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരന്‍ പിടിയിലായി. കോങ്ങാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ സക്കീര്‍ ഹുസൈനാണ് പിടിയിലായത്. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സക്കീര്‍ ഹുസൈന്‍ കുടുങ്ങിയത്. റിമാന്‍ഡ് പ്രതിയുടെ ജാമ്യത്തിനായി കോടതിയില്‍ രേഖകള്‍ ഹാജരാക്കാന്‍ ബന്ധുവില്‍ നിന്ന് സക്കീര്‍ ഹുസൈന്‍ പണം വാങ്ങിയെന്ന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
കൈക്കൂലി വാങ്ങിയ പോലീസുകാരനെ കയ്യോടെ പൊക്കി ; 5000 രൂപ കൈക്കൂലി വാങ്ങിയത് റിമാന്‍ഡ് പ്രതിയുടെ ജാമ്യത്തിനായി കോടതിയില്‍ രേഖകള്‍ ഹാജരാക്കാന്‍
RECENT NEWS
Advertisment