Wednesday, July 2, 2025 4:01 pm

തട്ടിപ്പ് കേസിലെ പ്രതിക്കു ജാമ്യം നല്‍കാന്‍ കൈക്കൂലി വാങ്ങിയ എസ്.ഐ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരബാദ്: കൈക്കൂലി വാങ്ങുന്നതിനിടെ സബ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍. ജൂബിലി ഹില്‍സ്‌ സബ് ഇന്‍സ്‌പെക്ടര്‍ പി.സുധീര്‍ റെഡ്ഡിയെയാണ് കൈക്കൂലിക്കേസില്‍ ഇന്‍റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ ജൂബിലി  ഹില്‍സിലാണ് സംഭവം.  തട്ടിപ്പുകേസില്‍ പിടിയിലായ വ്യവസായിയെ ജാമ്യത്തില്‍ വിടാമെന്ന് പറഞ്ഞാണ് സുധീര്‍ കൈക്കൂലി വാങ്ങിയത്. ബ്യൂട്ടിപാര്‍ലറിലെത്തി ഭാര്യയ്ക്ക് 34,000 രൂപയുടെ ബ്യൂട്ടി ട്രീറ്റ്‌മെന്റുകള്‍ നടത്തിയശേഷം പണം നല്‍കാനാകില്ലെന്ന്പറഞ്ഞ് കടന്നുകളഞ്ഞതിനാണ് വ്യവസായിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഒരുലക്ഷം രൂപയും രണ്ട് കുപ്പി വിദേശമദ്യവും കൈക്കൂലിയായി നല്‍കിയാല്‍ ഭര്‍ത്താവിനെ ജാമ്യത്തില്‍ വിട്ടയക്കാമെന്ന് സുധീറും ബാലവന്തയ്യ എന്ന പോലീസുകാരനും വ്യവസായിയുടെ ഭാര്യയെ അറിയിച്ചു. എന്നാല്‍ ഒരുലക്ഷം രൂപ നല്‍കാനാകില്ലെന്ന് പറഞ്ഞതോടെ 50,000 രൂപയും മദ്യവും നല്‍കിയാല്‍ ഭര്‍ത്താവിനെ ജാമ്യത്തില്‍ വിട്ടയക്കാമെന്നായി. തുടര്‍ന്ന് യുവതി ഇന്റലിജന്‍സ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം യുവതി 50,000 രൂപയും മദ്യവും കാറിനുള്ളില്‍ വെച്ച്‌ കൈമാറുന്നതിനിടെയാണ് സുധീറിനെ പിടികൂടിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ സംഗമവും വാർഷിക പൊതു യോഗവും നടന്നു

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ...

തദ്ദേശ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി സിപിഎം

0
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി സിപിഎം....

ഞങ്ങള്‍ പരിശോധന നടത്തും …പക്ഷെ സ്ഥാപനങ്ങളുടെ പേര് പറയൂല്ല …കൊന്നാലും പറയൂല്ല ;...

0
പത്തനംതിട്ട : ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് ഫുഡ് ആന്‍റ് സേഫ്ടിയുടെയും ആരോഗ്യ വകുപ്പിന്റെയും...

എഴുപതോളം കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവ് പിടിയിലായി

0
കോഴിക്കോട്: പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടയില്‍ എഴുപതോളം കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവ്...