സ്ഥലത്തിന് പോക്കുവരവ് ചെയ്ത് നൽകുന്നതിന് കൈക്കൂലി : വെൺമണി വില്ലേജ് മുന്‍ അസിസ്റ്റന്റിന് 7 വർഷം കഠിന തടവും 35,000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സ്ഥലത്തിന് പോക്കുവരവ് ചെയ്ത് നൽകുന്നതിന് കൈക്കൂലി വാങ്ങിയ കേസില്‍ വെൺമണി വില്ലേജിലെ മുന്‍ അസിസ്റ്റന്റിന് വിവിധ വകുപ്പുകളിലായി ഏഴു വർഷം കഠിന തടവിനും 35,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷവിധിച്ച് കോട്ടയം വിജിലൻസ് കോടതി. പത്തനംതിട്ട കൈപ്പുഴ സ്വദേശിയാണ് പരാതിക്കാരൻ. 2013 ലാണ് പരാതിക്കിടയാക്കിയ സംഭവം. പത്തനംതിട്ട കൈപ്പുഴ സ്വദേശിയായ പരാതിക്കാരൻ ആലപ്പുഴ ജില്ലയിലെ വെൺമണി വില്ലേജ് പരിധിയിൽ വാങ്ങിയ ഇരുപത്തേഴര സെന്റ് സ്ഥലം പോക്കുവരവ് ചെയ്ത് നൽകുന്നതിന് വെൺമണി വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് സക്കീർ ഹുസൈനെ സമീപിച്ചിരുന്നു. ഇദ്ദേഹം 1,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. പരാതിക്കാരനിൽ നിന്നും സക്കീർ ഹുസൈന്‍ കൈക്കൂലി വാങ്ങിയപ്പോള്‍ ആലപ്പുഴ വിജിലൻസ് യൂണിറ്റ് കൈയ്യോടെ പിടികൂടി കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കോട്ടയം വിജിലൻസ് കോടതി ജഡ്ജ് കെ.വി.രജനീഷ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി. ആലപ്പുഴ വിജിലൻസ് മുൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അശോക് കുമാർ ആണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. >>> പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കാം. #keralavigilance #conviction

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...

വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച ; പ്രവാസിയുടെ ശരീരത്തിൽ ലോഹക്കമ്പി തുന്നിച്ചേർത്തു

0
ഇടുക്കി: ശസ്ത്രക്രിയയ്ക്കിടെ പ്രവാസിയുടെ ശരീരത്തിൽ 45 സെന്റിമീറ്റർ നീളമുള്ള ലോഹക്കമ്പി...