കൈക്കൂലിക്കും രജിസ്റ്റര്‍… കൈയ്യോടെ പൊക്കി വിജിലന്‍സ്‌

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കൈക്കൂലിക്കും രജിസ്റ്റര്‍ കൈയ്യോടെ പൊക്കി വിജിലന്‍സ്‌ ഓരോ ദിവസവും ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന കൈക്കൂലിത്തുക രജിസ്റ്ററില്‍ എഴുതി സൂക്ഷിച്ച്‌ സബ് രജിസ്ട്രാര്‍ ഓഫിസ്. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കോട്ടയത്തെ ഒരു സബ്‌രജിസ്ട്രാര്‍ ഓഫിസില്‍ നിന്നും കൈക്കൂലി രജിസ്റ്റര്‍ പൊക്കിയകത്. രജിസ്റ്ററില്‍ ഉദ്യോഗസ്ഥന്‍ അതതു ദിവസം ലഭിക്കാവുന്ന കൈക്കൂലിത്തുക മുന്‍കൂറായി എഴുതി വെച്ചിട്ടുണ്ട്.

രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്ന തുകയില്‍ വളരെ കുറവ് തുക മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂ. ഉദ്യോഗസ്ഥന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്ന ആളാണെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു സബ് രജിസ്റ്റ്രാര്‍ ഓഫിസില്‍ സംശയകരമായി സാഹചര്യത്തില്‍ കാണപ്പെട്ട നാല് ആധാരമെഴുത്തുകാരില്‍ നിന്നായി 22,352 രൂപ പിടിച്ചെടുത്തു. രജിസ്റ്റ്രാര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ കൊണ്ടുവന്ന തുകയാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഞ്ഞിക്കുഴി, കലക്ടറേറ്റ് ഭാഗം എന്നിവിടങ്ങളിലെ സബ് രജിസ്റ്റ്രാര്‍ ഓഫിസുകളിലാണ് കൃത്രിമം കണ്ടെത്തിയതെന്ന് വിജിലന്‍സ് ഈസ്റ്റേണ്‍ റേഞ്ച് എസ്‌.പി വി.ജി.വിനോദ്കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് അടുത്തദിവസം സര്‍ക്കാരിനു കൈമാറും. ജില്ലയിലെ 6 സബ് രജിസ്റ്റ്രാര്‍ ഓഫിസുകളിലാണ് ഒരേസമയം പരിശോധന നടന്നത്. ഡി.വൈ.എസ്‌.പി മാരായ കെ.എ വിദ്യാധരന്‍, എം.കെ മനോജ്, സിഐ മാരായ സജു എസ്.ദാസ്, മനോജ് കുമാര്‍, റെജി എം കുന്നിപ്പറമ്പന്‍, എസ്.ആര്‍ നിസാം, രതീന്ദ്രകുമാര്‍, എസ്‌ഐ മാരായ കെ.സന്തോഷ് കുമാര്‍, തോമസ് ജോസഫ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനം അധികൃതരുമായി സഹകരിക്കണം ; വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുതെന്നും മന്ത്രി പിസി വിഷ്ണുനാഥ്

0
പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ അധികൃതരുമായി ജനം സഹകരിക്കണമെന്നും സുരക്ഷിത...

കൗൺസിലർ സുഗതന്റെ അവധി ; ഉദ്യോഗസ്ഥക്കെതിരെ നടപടി ഇന്ന് ; റിപ്പോർട്ട് സമർപ്പിക്കും

0
തിരുവനന്തപുരം: കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ അവധി...

തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകനു സഹായവുമായി മന്ത്രി ബിന്ദു കൃഷ്ണ

0
കോട്ടയം : തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകനു...

ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

0
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കനത്ത...