പരിശോധനയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; ഡോക്ടര്‍ക്കെതിരെയുള്ള പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്തെ പ്രമുഖ ആശുപത്രിയില്‍ പരിശോധനക്കെത്തിയ 21കാരിയെ പുരുഷ ഓര്‍ത്തോ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. യുവതി ആദ്യം ലേഡി ഗൈനക്കോളജി ഡോക്ടറെ കാണിച്ചെങ്കിലും ഇതെ ആശുപത്രിയിലെ തന്നെ ഓര്‍ത്തോ ഡോക്ടറെ കാണിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കണ്‍ള്‍ട്ടിങ് റൂമില്‍ എത്തിയപ്പോള്‍ ഓര്‍ത്തോ ഡോക്ടര്‍ രക്ഷിതാക്കളെ പുറത്താക്കി വാതില്‍ കുറ്റിയിട്ടു. രോഗിയുടെ അടിവസ്ത്രം വരെ പൂര്‍ണ്ണമായും അഴിച്ചു മാറ്റിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി.

രോഗി എതിര്‍ത്തിട്ടും പരിശോധന തുടര്‍ന്നു. ലൈംഗിക പീഡനത്തിനെതിരെ പരാതി നല്‍കിയിട്ടും പോലീസില്‍ അറിയിക്കാതെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമം ഹോസ്പിറ്റല്‍ മാനേജ്മെന്റ് നടത്തുന്നതായും പരാതിയില്‍ പറയുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ ഉന്നത രാഷ്ട്രീയതലത്തില്‍ ശ്രമവും നടക്കുന്നുണ്ട്. പരാതി ജില്ലാ പോലീസ് മേധാവിക്ക് നല്‍കാനും നീക്കമുണ്ട്. രഹസ്യ മൊഴി എടുക്കുന്നതോടെ ഡോക്ടറുടെ അറസ്റ്റ് ഉടന്‍ നടന്നേക്കും.

മാസങ്ങള്‍ക്ക് മുമ്പ് ഇതെ അസുഖത്തിനു 20 വയസ്സായ മറ്റൊരു വനിതാ രോഗിയെ പരിശോധിച്ച ഇതെ ഡോക്ടര്‍ക്ക് വനിതാ രോഗിയില്‍ നിന്നും ബന്ധുകളില്‍ നിന്നും അടിയേറ്റിരുന്നു. തുടര്‍ന്ന് ഡോക്ടറെകൊണ്ട് മാപ്പ് പറയിപ്പിച്ച്‌ ആശുപത്രി മാനേജ്മെന്റ് സംരക്ഷിച്ച്‌ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നും ആരോപണമുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിലും ശക്തമായ മഴ ; പല പ്രദേശങ്ങളും വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടു

0
ആലപ്പുഴ : ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും സംസ്ഥാനത്തെ മിക്ക...

പ്രധാനമന്ത്രി മാപ്പ് നൽകിയിട്ടും കേസ് പിൻവലിച്ചില്ല ; സംസ്ഥാന സർക്കാരിനെതിരെ 15 വയസ്സുകാരിയുടെ കുടുംബം

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് കേസിൽ ഉൾപ്പെട്ട...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷകള്‍ ഇന്ന് ഹൈക്കോടതിയില്‍

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ഒരുകൂട്ടം...

18 ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു ; വൈദ്യുതി പ്രതിസന്ധി ഒഴിയാനുള്ള വഴിതെളിയുന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര മഴയെത്തുടര്‍ന്നുള്ള ആശങ്ക നെഞ്ചിടിപ്പ് കൂട്ടുമ്പോഴും വൈദ്യുതി...