പ്രധാനമന്ത്രി മാപ്പ് നൽകിയിട്ടും കേസ് പിൻവലിച്ചില്ല ; സംസ്ഥാന സർക്കാരിനെതിരെ 15 വയസ്സുകാരിയുടെ കുടുംബം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് കേസിൽ ഉൾപ്പെട്ട 15 വയസ്സുകാരിയുടെ കുടുംബം സംസ്ഥാന സർക്കാരിനെതിരെ രംഗത്ത്. പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും കേസ് അവസാനിപ്പിക്കാത്തത് നീതിയല്ലെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പെൺകുട്ടി സമൂഹമാധ്യമത്തിലൂടെ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി ക്ഷമിച്ച സാഹചര്യത്തിലും കേസ് പിൻവലിക്കാത്തത് എന്തുകൊണ്ടാണെന്ന് പെൺകുട്ടിയുടെ മാതാവ്. സംഭവത്തിന് ശേഷം കുടുംബം നിരന്തരം അധിക്ഷേപത്തിനും ഭീഷണികൾക്കും ഇരയായെന്നും വീടിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് ആറിലധികം തവണ താമസം മാറേണ്ടി വന്നതായും മാതാവ് പറഞ്ഞു.

ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെയാണ് പെൺകുട്ടി പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയത്. തുടർന്ന് വിഷയം വിവാദമായതോടെ സമൂഹമാധ്യമത്തിലൂടെ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.  കുടുംബത്തിന്റെ ആരോപണങ്ങൾ ഡൽഹി പോലീസ് തള്ളി. പെൺകുട്ടിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നിയമനടപടികളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നും പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...