Thursday, July 4, 2024 9:47 am

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയറെ വിജിലന്‍സ് പിടികൂടി. താമരശേരി താലൂക്ക് സര്‍വേയര്‍ നസീറിനെ താലൂക്ക് ഓഫീസില്‍ വച്ചാണ് വിജിലന്‍സ് സംഘം പിടികൂടിയത്. അതിനിടെ വിജിലന്‍സിന് ഒരു അബദ്ധവും പിണഞ്ഞു. കൈക്കൂലിക്കാരന്‍ എന്ന് കരുതി തഹസില്‍ദാരെയാണ് വിജിലന്‍സ് ആദ്യം പിടികൂടിയത്. തഹസില്‍ദാരും കൈക്കൂലി വാങ്ങിയ സര്‍വേയറും ഒരേ കളറിലുള്ള ഷര്‍ട്ട് ധരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് വിജിലന്‍സ് വിശദീകരിച്ചു.

തഹസില്‍ദാരുടെ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു സംഭവം. സ്ഥലവും റോഡും സര്‍വേ നടത്താനായി കൂടരഞ്ഞി സ്വദേശിയില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ശേഷം തഹസില്‍ദാരുടെ യാത്രയയപ്പ് ചടങ്ങിനായി താലൂക്ക് ഓഫീസില്‍ എത്തിയപ്പോഴാണ് വിജിലന്‍സ് നസീറിനെ പിടികൂടിയത്. കൈക്കൂലിക്കാരന്‍ എന്ന് കരുതി തഹസില്‍ദാരെയാണ് വിജിലന്‍സ് ആദ്യം പിടികൂടിയതെങ്കിലും അബദ്ധം മനസിലായതോടെ തിരുത്തി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടപ്പള്ളി രാഘവൻ പിള്ള അനുസ്മരണ സമ്മേളനം നടത്തി

0
പന്തളം : പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ...

സര്‍ക്കാര്‍ ഭവന നിർമാണ പദ്ധതികളിലെ വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിനും ഇളവ്

0
തിരുവനന്തപുരം: സർക്കാർ ഭവന നിർമ്മാണ പദ്ധതികളിൽ ലഭിച്ച വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിനുമുള്ള...

ഇരിട്ടി പുഴയിൽ കാണാതായ കോളേജ് വിദ്യാർത്ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

0
ഇരിട്ടി: കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ രണ്ട് കോളേജ് വിദ്യാർത്ഥിനികളില്‍ ഒരാളുടെ...

വയറപ്പുഴ പാലത്തിന്‍റെ പൈലിംഗ് ജോലികൾ​ ആരംഭിച്ചു

0
പന്തളം : വയറപ്പുഴ പാലത്തിന്‍റെ പൈലിംഗ് ജോലികൾ​ ആരംഭിച്ചു. ഇന്നലെ രാവിലെ...