ആപ്പ് വഴി ലോൺ എടുത്തു ; ഏജന്റുമാരുടെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവാരൂര്‍: ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്ത യുവാവ് ഏജന്റുമാരുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ യെരിയവാളൂര്‍ സ്വദേശിയായാണ് ആത്മഹത്യ ചെയ്ത രാജേഷ് കുമാര്‍ എന്ന 22 കാരന്‍. ലോണിന് അമിതമായ പലിശ തുക നല്‍കണമെന്ന് ഏജന്റുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യ.

രാജേഷ് കുമാര്‍ കുംഭകോണത്തെ ഒരു സ്വകാര്യ ലോണ്‍ കമ്പനി ജീവനക്കാരനായിരുന്നു. ഇത്തരത്തില്‍ മുന്‍പും ലോണ്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഈ വായ്പകളെല്ലാം രാജേഷ് കുമാര്‍ കൃത്യമായി തിരിച്ചടയ്ക്കാറുണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ കണ്ട ലിങ്കില്‍ ക്ലിക്ക് ചെയ്തതുവഴിയാണ് ഈ ലോണ്‍ കെണിയിലേക്ക് രാജേഷ് എത്തുന്നത്. ആപ്പ് വഴി രാജേഷ് ഒരു തുക കടം വാങ്ങുകയും ഒരു വര്‍ഷംകൊണ്ട് അടച്ച് തീര്‍ക്കുകയും ചെയ്തു. എന്നാല്‍, അമിതമായ പലിശ തുക ഇനിയും തിരികെ നല്‍കേണ്ടതുണ്ടെന്ന് ആപ്പിന്റെ ഏജന്റുമാരെന്ന് പരിചയപ്പെടുത്തിയവര്‍ രാജേഷിനോട് പറഞ്ഞു. വിസമ്മതിച്ചതോടെ ഇവര്‍ രാജേഷുമായി ബന്ധപ്പെടുകയും മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെ പങ്കുവെക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് ഭീഷണിപ്പെടുത്തി. സമൂഹത്തില്‍ നാണക്കേടുണ്ടാകുമെന്ന ഭയത്തില്‍ കീടനാശിനി കഴിച്ച് അബോധാവസ്ഥയിലാണ് രാജേഷിനെ പിന്നീട് കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...