കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയറെ വിജിലന്‍സ് പിടികൂടി. താമരശേരി താലൂക്ക് സര്‍വേയര്‍ നസീറിനെ താലൂക്ക് ഓഫീസില്‍ വച്ചാണ് വിജിലന്‍സ് സംഘം പിടികൂടിയത്. അതിനിടെ വിജിലന്‍സിന് ഒരു അബദ്ധവും പിണഞ്ഞു. കൈക്കൂലിക്കാരന്‍ എന്ന് കരുതി തഹസില്‍ദാരെയാണ് വിജിലന്‍സ് ആദ്യം പിടികൂടിയത്. തഹസില്‍ദാരും കൈക്കൂലി വാങ്ങിയ സര്‍വേയറും ഒരേ കളറിലുള്ള ഷര്‍ട്ട് ധരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് വിജിലന്‍സ് വിശദീകരിച്ചു.

തഹസില്‍ദാരുടെ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു സംഭവം. സ്ഥലവും റോഡും സര്‍വേ നടത്താനായി കൂടരഞ്ഞി സ്വദേശിയില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ശേഷം തഹസില്‍ദാരുടെ യാത്രയയപ്പ് ചടങ്ങിനായി താലൂക്ക് ഓഫീസില്‍ എത്തിയപ്പോഴാണ് വിജിലന്‍സ് നസീറിനെ പിടികൂടിയത്. കൈക്കൂലിക്കാരന്‍ എന്ന് കരുതി തഹസില്‍ദാരെയാണ് വിജിലന്‍സ് ആദ്യം പിടികൂടിയതെങ്കിലും അബദ്ധം മനസിലായതോടെ തിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽനിനോ ശക്തം, ചൂടിൽ ഉരുകി കേരളം ; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം : എടവപ്പാതിയിലും വേനലിന്റെ തുടക്കത്തിലെന്ന പോലെ പൊള്ളും ചൂട് !....

ഡൽഹിയിലെ കെട്ടിട അപകടം; മരണം ആറായി ; കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു

0
ഡൽഹി: ഡൽഹി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ മരണം...

കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ പ്രതിക്ക് പോലീസ് സ്റ്റേഷനിലും പ്രത്യേക പരി​ഗണന

0
കൊച്ചി: കലൂരില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക്...

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് 80 കടൽവെള്ളരികൾ

0
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കോവളത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച...